*** Welcome to KALA Kuwait ***
അബു ഹലീഫ മേഖല പ്രവർത്തക യോഗം

കല കുവൈറ്റ് അബു ഹലീഫ മേഖല പ്രവർത്തക യോഗവും പഠന ക്ലാസ്സും 12-2-2016, വൈകിട്ട് 3 ന് മെഹ്ബൂള ബദർ അൽ-മുല്ല ക്യാമ്പിൽ വെച്ച് സംഘടിപ്പിച്ചു. പ്രവർത്തക യോഗവും പഠന ക്ലാസ്സും കല കുവൈറ്റ് പ്രസിഡന്റ് ആർ. നാഗനാഥൻ ഉദ്ഘാടനം ചെയ്തു. ചരിത്രവും സംഘാടനവും എന്ന വിഷയത്തിൽ കേന്ദ്രക്കമ്മിറ്റി അംഗം ടി.വി. ഹിക്‌മത്ത് ക്ലാസ്സ് എടുത്തു. പരിപാടിക്ക് മേഖല എക്സിക്യുട്ടീവ് അംഗം വികാസ് കീഴാറ്റൂർ അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി എം.പി. മുസ്ഫർ സ്വാഗതവും മേഖല എക്സിക്യുട്ടീവ് അംഗം വിനോദ് പ്രകാശ് നന്ദിയും രേഖപ്പെടുത്തി.

 

 

 

 

Copyright © 2008 - 16  KALA.   All rights reserved.          Home | Contact Us