*** Welcome to KALA, Kuwait ***
ചെസ്സ്‌ ടൂര്‍ണമെന്റ്റ് സംഘടിപ്പിച്ചു

കുവൈറ്റ്‌ സിറ്റി: കേരള ആര്‍ട്ട് ലവേര്‍സ് അസോസിയേഷന്‍, കല കുവൈറ്റ്‌ മംഗഫ് നോര്‍ത്ത് യൂനിറ്റിന്‍റെ നേതൃത്വത്തില്‍ ഫഹഹീല്‍ മേഖലയിലെ യൂണിറ്റുകളിലെ ചെസ്സ്‌ താരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ചെസ്സ്‌ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. മംഗഫിലെ ഫഹഹീല്‍ കലാ സെന്ററില്‍ നടന്ന മത്സരങ്ങള്‍ കല കുവൈറ്റ്‌ പ്രസിഡണ്ട്‌ ടി.വി.ഹിക്മത്ത് ഉദ്ഘാടനം ചെയ്തു. സ്പോര്‍ട്സ് സെക്രട്ടറി, ജോജി ഡൊമനിക്, ജോയന്റ് സെക്രട്ടറി ഷാജു.വി.ഹനീഫ്, ട്രഷറര്‍ അനില്‍ കൂക്കിരി, യൂണിറ്റ് കണ്‍വീനര്‍ ജയകുമാര്‍, സജീവ്‌ അബ്രഹാം, സലീല്‍ ഉസ്മാന്‍, സുദര്‍ശനന്‍ കളത്തില്‍, എന്നിവര്‍ നേതൃത്വം നല്‍കി.


ഇരുപതോളം മത്സരാര്‍ത്ഥികള്‍ മാറ്റുരച്ച ടൂര്‍ണമെന്റില്‍ ഫഹഹീല്‍ ഈസ്റ്റ്‌ യൂണിറ്റിലെ ഷാജഹാന്‍ ചാമ്പ്യനായി മംഗഫ് നോര്‍ത്ത് യൂണിറ്റിലെ മനോജ്‌ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മത്സരങ്ങള്‍ നിയന്ത്രിച്ച അനില്‍കുമാറിന് കല കുവൈറ്റ്‌ പ്രസിഡണ്ട്‌ ടി.വി.ഹിക്മത്ത് കലയുടെ ഉപഹാരം കൈമാറി. മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം മാര്‍ച്ച് മാസം നടക്കുന്ന പരിപാടിയില്‍ വെച്ച് സമ്മാനിക്കും.

 

 

 

 

Copyright © 2008 - 15  KALA.   All rights reserved.          Home | Contact Us