*** Welcome to KALA, Kuwait ***
സംഘപരിവാര്‍ അജണ്ടയെ തിരിച്ചറിയുക, കല കുവൈറ്റ്‌ സെമിനാര്‍

കുവൈറ്റ് സിറ്റി: രാജ്യത്തെ ഇരുണ്ട കാലത്തിന്‍റെ യുഗത്തിലേക്ക് കൊണ്ടുപോകാനും കടുത്ത വര്‍ഗീയതും വിഭാഗീയതയും സൃഷ്ട്ടിക്കാനുള്ള സംഘപരിവാര്‍ അജണ്ടയെ തിരിച്ചറിയണമെന്ന് കേരള ആര്‍ട്ട്‌ ലവേര്‍സ് അസോസിയേഷന്‍, കല കുവൈറ്റ്‌ സംഘടിപ്പിച്ച 'ഘര്‍വാപസിയുടെ രാഷ്ട്രീയം' സെമിനാര്‍ അഭിപ്രായപ്പെട്ടു.

ഇപ്പോള്‍ രാജ്യ തലസ്ഥാനത്തും മറ്റുമായി നടന്നുകൊണ്ടിര്‍ക്കുന്ന ആരാധനാലയങ്ങള്‍ക്കു നേരെയുള്ള ആക്രമണങ്ങളും ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും വ്യാപകമായി നടന്നുകൊണ്ടിരിക്കുന്ന പുന:മത പരിവര്‍ത്തനവും വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. സംഘപരിവാര അജണ്ടയെ തിരിച്ചറിയാനും അതിനെതിരെ അനിനിരക്കാനും എല്ലാ ജനാധിപത്യ പ്രസ്ഥാനങ്ങളും മനുഷ്യസ്നേഹികളും തയ്യാറാകണമെന്നും സെമിനാര്‍ അഭ്യര്‍ത്ഥിച്ചു.

ഫഹഹീല്‍ കലാ സെന്‍ററിലാണ് പരിപാടിയില്‍ കല കുവൈറ്റ്‌ പ്രസിഡണ്ട്‌ ടി.വി.ഹിക്മത്ത് അദ്ധ്യക്ഷനായിരുന്നു. ചടങ്ങില്‍ വൈക്കം എം.എല്‍.എ കെ.അജിത്‌ മുഖ്യപ്രഭാഷണം നടത്തി. വിവിധ സംഘടനാ സാരഥികളായ അഡ്വ.തോമസ്‌ പണിക്കര്‍, രാജീവ്ജോണ്‍, ബഷീര്‍ ബാത്ത, എന്‍.അജിത്കുമാര്‍, നിയാസ് ഇസ്ലാഹി, എന്നിവര്‍ സംസാരിച്ചു. ചടങ്ങിനു ജനറല്‍സെക്രട്ടറി സജി തോമസ്‌ മാത്യു സ്വാഗതവും ജോയിന്റ് സെക്രട്ടറി ഷാജു.വി.ഹനീഫ് നന്ദിയും പ്രകാശിപ്പിച്ചു.

 

 

 

 

Copyright © 2008 - 15  KALA.   All rights reserved.          Home | Contact Us