*** Welcome to KALA, Kuwait ***
ജോയ്സ് ജോര്‍ജ്ജ് എം.പി.ക്ക് സ്വീകരണം നല്‍കി

കുവൈറ്റ്‌ സിറ്റി: ഹൃസ്യ സന്ദര്‍ശനാര്‍ത്ഥം കുവൈറ്റിലെത്തിയ ഇടുക്കി എം.പി ജോയ്സ് ജോര്‍ജ്ജിന് കേരള ആര്‍ട്ട് ലവേര്‍സ് അസോസിയേഷന്‍, കല കുവൈറ്റ്‌ നേതൃത്വത്തില്‍ അബ്ബാസിയ കലാ സെന്ററില്‍ വെച്ച് സ്വീകരണം നല്‍കി. ചടങ്ങില്‍ കല കുവൈറ്റ്‌ പ്രസിഡണ്ട്‌ ടി.വി.ഹിക്മത്ത് അദ്ധ്യക്ഷനായിരുന്നു. മനുഷ്യവാസം സാധ്യമാക്കിയും എന്നാല്‍ പ്രകൃതിയെ ചൂഷണം ചെയ്യാതെയും ഉള്ള നിയമ നിര്‍മ്മാണങ്ങളാണ് ഉണ്ടാവേണ്ടതെന്ന് അദ്ദേഹം തന്‍റെ പ്രസംഗത്തില്‍ സൂചിപ്പിച്ചു. പ്രകൃതി സംരക്ഷകര്‍ എന്ന രീതിയില്‍ വരുന്ന സാമ്രാജത്വ ഏജന്റ്മാരെ തിരിച്ചറിയണമെന്നും ജോയ്സ് ജോര്‍ജ്ജ് പറഞ്ഞു. പ്രവാസികളെ മറന്നുകൊണ്ടുള്ള നിയ നിലപാടുകള്‍ കേന്ദ്ര കേരള സര്‍ക്കാരുകള്‍ തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വീകരണ ചടങ്ങിനു ജനറല്‍സെക്രട്ടറി സജി തോമസ്‌ മാത്യു സ്വാഗതവും അബ്ബാസിയ മേഖല സെക്രട്ടറി സി.കെ.നൗഷാദ് നന്ദിയും പ്രകാശിപ്പിച്ചു.

 

 

 

 

Copyright © 2008 - 15  KALA.   All rights reserved.          Home | Contact Us