*** Welcome to KALA, Kuwait ***
മാതൃഭാഷ പഠന രജതജൂബിലി ആഘോഷമാക്കാന്‍ കുവൈറ്റ്‌ പ്രവാസി സമൂഹം ഒരുങ്ങുന്നു

കുവൈറ്റ്‌ സിറ്റി: പ്രവാസ ലോകത്ത് മലയാളത്തിന്‍റെ ആദ്യാക്ഷരങ്ങള്‍ പുതു തലമുറക്ക് പരിചയപ്പെടുത്തിയ കേരള ആര്‍ട്ട്‌ ലവേര്‍സ് അസോസിയേഷന്‍, കല കുവൈറ്റ്‌ നേതൃത്വം കൊടുത്ത് നടപ്പിലാക്കിയ സൗജന്യ മലയാള ഭാഷാ പഠന പരിപാടിക്ക് 25 വയസ്സ് തികയുന്നു.

രജതജൂബിലി ആഘോഷമാക്കാന്‍ കുവൈറ്റിലെ സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകര്‍ ഒത്തു ചേര്‍ന്ന് വിപുലമായ സംഘാടക സമിതിക്ക് രൂപം നല്‍കി. അബ്ബാസിയ ഒലീവ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗം 251 അംഗ ആഘോഷക്കമ്മിറ്റിക്ക് രൂപം നല്‍കി. യോഗത്തില്‍ കല കുവൈറ്റ്‌ പ്രസിഡണ്ട്‌ ടി.വി.ഹിക്മത്ത് അദ്ധ്യക്ഷനായിരുന്നു. ജനറല്‍സെക്രട്ടറി സജി തോമസ്‌ മാത്യു പരിപാടികളെക്കുറിച്ച് വിശദീകരിച്ചു.

ജോണ്‍ മാത്യു, മുഹമ്മദ് റിയാസ്, രാജു സകറിയ, അബ്ദുല്‍ ഫത്തതയ്യില്‍, സാബു.എം.പീറ്റര്‍, ഇക്ബാല്‍ കുട്ടമംഗലം, അഷറഫ് കാളത്തോട്, ചെസ്സില്‍ രാമപുരം, തോമസ്‌ പണിക്കര്‍, എസ്.എ. ലബ്ബ, ലിസി കുര്യാക്കോസ്, രഘുനാഥന്‍നായര്‍, ജോസഫ് പണിക്കര്‍, ജേക്കബ്‌ ചണ്ണപ്പേട്ട, ഹംസ പയ്യന്നൂര്‍, രാധാകൃഷണപിള്ള, സാം പൈനുംമൂട്, തുടങ്ങിയവര്‍ വിവിധ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു സംസാരിച്ചു.

എഴുത്തുകാരനും സാംസ്കാരിക പ്രവര്‍ത്തകനുമായ ജോണ്‍ മാത്യു ചെയര്‍മാനും ഡോ.ബിജി ബഷീര്‍, അഡ്വ. ജോണ്‍ തോമസ്‌, ലിസി കുര്യാക്കോസ്, രഘുനാഥന്‍ നായര്‍, അഡ്വ. തോമസ്‌ പണിക്കര്‍ എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരായും സാം പൈനുംമൂട് ജനറല്‍കണ്‍വീനറുമാണ്. ജെ.സജി, പ്രിന്‍സ്റ്റന്‍ ഡിക്രൂസ്, ടി.ആര്‍.സുധാകരന്‍ എന്നിവര്‍ കണ്‍വീനര്‍മാരുമാണ്. പ്രസീദ് കരുണാകരന്‍, ഷിനോജ് മാത്യു, സ്കറിയ ജോണ്‍ എന്നിവര്‍ ഫഹഹീല്‍, സാല്‍മിയ അബ്ബാസിയ എന്നീ മേഖലകളിലെ കണ്‍വീനര്‍മാരായി പ്രവര്‍ത്തിക്കും.

ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂള്‍ അമ്മാന്‍ ബ്രാഞ്ച് പ്രിസിപ്പാള്‍ രാജേഷ് നായര്‍ കണ്‍വീനറായ സിലബസ് കമ്മറ്റിയും ടി.വി.ജയന്‍ കണ്‍വീനറും കുവൈറ്റിലെ മലയാളി മാധ്യമ പ്രവര്‍ത്തകര്‍ അംഗങ്ങളായ പബ്ലിസിറ്റി കമ്മറ്റി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കും. ആര്‍.നാഗനാഥന്‍ (ഫിനാന്‍സ്), സണ്ണി സൈജേഷ് (കലാ വിഭാഗം) എന്നിവര്‍ മറ്റു സബ് കമ്മറ്റികള്‍ക്കും നേതൃത്വം നല്‍കും. ചടങ്ങിനു കല കുവൈറ്റ്‌ ജോയിന്റ് സെക്രട്ടറി ഷാജു.വി.ഹനീഫ് സ്വാഗതവും അബ്ബാസിയ മേഖല സെക്രട്ടറി സി.കെ.നൗഷാദ് നന്ദിയും പ്രകാശിപ്പിച്ചു.

 

 

 

 

Copyright © 2008 - 15  KALA.   All rights reserved.          Home | Contact Us