*** Welcome to KALA, Kuwait ***
പിണറായി വിജയന് സ്വീകരണം നല്‍കി

കേരള ആർട്ട് ലവേ൪സ് അസ്സോസിയേഷ൯, കല കുവൈറ്റ് നേതൃത്വത്തില്‍ നടക്കുന്ന വര്‍ഗീയ വിരുദ്ധ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കുവൈറ്റില്‍ എത്തിയ സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് കല കുവൈറ്റ്‌ പ്രവര്‍ത്തകര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി.

സ്വീകരണത്തിനു പ്രസിഡണ്ട്‌ ടി.വി.ഹിക്മത്ത്, ജനറല്‍സെക്രട്ടറി സജി തോമസ്‌ മാത്യു, എന്നിവര്‍ നേതൃത്വം നല്‍കി. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് അബ്ബാസിയ മറീന ഹാളിലാണ് പരിപാടി നടക്കുന്നത്.

 

 

 

 

Copyright © 2008 - 15  KALA.   All rights reserved.          Home | Contact Us