*** Welcome to KALA, Kuwait ***
'വര്‍ഗീയതയും വര്‍ത്തമാനകാല രാഷ്ട്രീയവും' സംവാദം

കുവൈറ്റ്‌ സിറ്റി: ഭാരതത്തിന്‍റെ നാനാത്വത്തില്‍ ഏകത്വം എന്ന വൈവിധ്യം ഉയര്‍ത്തിപ്പിടിക്കാന്‍ നാം ഓരോത്തരും ജാഗരൂകരായിക്കണമെന്ന് കേരള ആര്‍ട്ട് ലവേര്‍സ് അസോസിയേഷന്‍, കല കുവൈറ്റ്‌ 'വര്‍ഗീയതയും വര്‍ത്തമാനകാല രാഷ്ട്രീയവും' എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച സംവാദം പ്രവാസി സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു.
രാജ്യത്തിന്റെ മതനിരപെക്ഷതയും ജനാധിപത്യമൂല്യങ്ങളും തകര്‍ക്കാനുള്ള വര്‍ഗീയ ഫാസിസ്റ്റ് ശക്തികളുടെ ഗൂഡനീക്കങ്ങളെ തിരിച്ചറിയാന്‍ നമുക്ക് പറ്റണം. സങ്കുചിത ചിന്തകള്‍ക്കെതിരെ മാനവികതയുടെ കൂട്ടായ്മകള്‍ രൂപപ്പെടെട്ടെ എന്നും സംവാദത്തില്‍ പങ്കെടുത്തവര്‍ ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ടു.

അബ്ബാസിയ മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ റിഥം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടി മുന്‍ മന്ത്രി വി.സുരേന്ദ്രന്‍പിള്ള ഉദ്ഘാടനം ചെയ്തു. 'വര്‍ഗീയതയും വര്‍ത്തമാനകാല രാഷ്ട്രീയവും' എന്ന വിഷയത്തെ അധികരിച്ച് നടന്ന സംവാദത്തില്‍ കണ്ണന്‍ ദിപിന്‍ വിഷയമവതരിപ്പിച്ചുകൊണ്ട് മുഖ്യ പ്രഭാഷണം നടത്തി. കല കുവൈറ്റ്‌ സാഹിത്യവിഭാഗം സെക്രട്ടറി വികാസ് കീഴാറ്റൂരിന്റെ അധ്യക്ഷത്തില്‍ നടന്ന ചടങ്ങില്‍ സാം പൈനുംമൂട് മോഡരേറ്ററായി. തുടര്‍ന്ന്‍ നടന്ന സംവാദത്തില്‍ ഇടപെട്ടുകൊണ്ട്‌ അബ്ദുല്‍ ഫത്തതയ്യില്‍, ജേക്കബ്‌ ചണ്ണപ്പേട്ട, അബ്ദുല്‍ റഹീം, രാജീവ്‌ജോണ്‍, സുരേഷ് മാസ്റ്റര്‍, സലാം കളനാട്, ബഷീര്‍ബാത്ത, ടി.വി.ഹിക്മത്ത്, ജെ.ആല്‍ബര്‍ട്ട്, ഷാജു.വി.ഹനീഫ്, സത്താര്‍ കുന്നില്‍, എന്നിവര്‍ സംസാരിച്ചു. മേഖല സെക്രടറി സി.കെ.നൗഷാദ് സ്വാഗതമാശംസിച്ച പരിപാടിക്ക് മേഖല കമ്മറ്റിഅംഗം നിസാര്‍.കെ.വി നന്ദി രേഖപ്പെടുത്തി.

 

 

 

 

Copyright © 2008 - 15  KALA.   All rights reserved.          Home | Contact Us