*** Welcome to KALA, Kuwait ***
ക്യാൻസർ കെയർ യൂണിറ്റിലേക്ക് എൽ സി ഡി സംഭാവന ചെയ്തു

കുവൈറ്റ്‌ സിറ്റി: തിരുവനന്തപുരം ഹോമിയോ മെഡിക്കല്‍കോളേജിലെ ക്യാൻസർ രോഗം മൂലം കഷ്ടതയനുഭവിക്കുന്നവരുടെ പുനരുദ്ധാരണത്തിനായുള്ള പാലിയേറ്റീവ് ക്യാൻസർ കെയർ യൂണിറ്റിലേക്ക് കേരള ആര്‍ട്ട്‌ ലവേര്‍സ് അസോസിയേഷന്‍, കല കുവൈറ്റ്‌ എൽ സി ഡി സംഭാവന ചെയ്തു.

പാലിയേറ്റിവ് കെയര്‍ യൂണിറ്റിന്റെ രണ്ടാം വാര്‍ഷികത്തിന്‍റെ ഭാഗമായി ഹോമിയോ മെഡിക്കല്‍കോളേജില്‍ നടന്ന ചടങ്ങില്‍ കല കുവൈറ്റ്‌ ഫഹഹീല്‍ മേഖല സെക്രട്ടറി സി.എസ്.സുഗതകുമാറാണ് ആരോഗ്യ മന്ത്രി എസ്.ശിവകുമാറിന് കൈമാറിയത്. പ്രിൻസിപ്പാൾ ആന്‍റ് കൺട്രോളിംഗ് ഓഫീസർ സി.ടി. അനില കുമാരി സൂപ്രണ്ട്‌ ജോസ് എം.കുഴിന്തൊട്ടിയില്‍ എന്നിവരും സംബന്ധിച്ചു.

 

 

 

 

Copyright © 2008 - 15  KALA.   All rights reserved.          Home | Contact Us