*** Welcome to KALA, Kuwait ***
വനിതാവേദി കുവൈറ്റ്‌, വനിതാദിനം ആഘോഷിച്ചു

കുവൈറ്റ്‌ സിറ്റി: ലോക വനിതാദിനത്തിന്‍റെ ഭാഗമായി വനിതാവേദി കുവൈറ്റ്‌ വിവിധ പരിപാടികളോടെ വനിതാ ദിനം ആഘോഷിച്ചു. മംഗഫ് കലാ സെന്ററില്‍ നടന്ന പരിപാടികള്‍ പ്രശസ്ത നേത്ര രോഗ വിദഗ്ദ്ധ ഡോ.അനിതാഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വനിതാവേദി കുവൈറ്റ്‌ പ്രസിഡണ്ട്‌ ടോളി പ്രകാശിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വാഹനാപകടത്തില്‍ മരണപ്പെട്ട മറിയം മാത്യു, സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ തുടങ്ങിയവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു രെമഅജിത്‌ സംസാരിച്ചു. സജിതസ്കറിയ വനിതാദിന സന്ദേശ നല്‍കി.

നിയമസഭയില്‍ വനിതാ എം.എല്‍.എ മാര്‍ക്ക് നേരെ നടന്ന കയ്യേറ്റത്തെ അപലപിച്ചുകൊണ്ടുള്ള പ്രമേയം ശ്യാമള നാരയണന്‍ അവതരിപ്പിച്ചു. വനിതാദിനത്തിന്‍റെ ഭാഗമായി വനിതാവേദി പ്രവര്‍ത്തകര്‍ അവരുടെ സാഹിത്യ രചനകള്‍ ചേര്‍ത്ത് തയ്യാറാക്കിയ 'ജ്വാല' എന്ന മാഗസിന്‍റെ പ്രകാശനം ഡോ.അനിതാഉണ്ണികൃഷ്ണന്‍ ബിന്ദു സജീവന് നല്‍കി നിര്‍വ്വഹിച്ചു. ശാന്താ.ആര്‍.നായര്‍ കവിതാലാപലനം നടത്തി.


പരിപാടികള്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് കല കുവൈറ്റ്‌ പ്രസിഡണ്ട്‌ ടി.വി.ഹിക്മത്ത്, ഐവയുടെ പ്രതിനിധി സില്‍വാന, എന്‍.എസ്.എസ് വനിതാസമാജം പ്രസിഡണ്ട്‌ നിതിനായര്‍, ട്രസ്ക് വനിതാവേദി പ്രതിനിധി ഷെറിന്‍സോണല്‍ എന്നിവരും സംസാരിച്ചു.


തുടര്‍ന്ന്‍ നടന്ന മെഡിക്കല്‍ സെമിനാറില്‍ പ്രശസ്ത ഹൃദ്രോഗ വിദഗ്ദ്ധന്‍ വിനോദ് വാര്യര്‍, ഡയറ്റീഷ്യൻ ശിഫ എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി. ഫര്‍വാനിയ-എ യൂണിറ്റില്‍ നിന്നുള്ള സജിതസ്കറിയ, ലിജി സാന്റോ, ദീപ, രന്‍ജുകൃഷ്ണന്‍, ദീപ്തി, അന്നപൌള്‍, ദേവി എന്നിവര്‍ നയിച്ച മൊബൈല്‍ഫോണിന്‍റെ ദുരുപയോഗത്തെക്കുറിച്ചുള്ള ഡിബേറ്റ് ഒരു ഓര്‍മ്മപ്പെടുത്തലായിമാറി. വനിതാവേദി കുവൈറ്റ്‌ ജനറല്‍സെക്രട്ടറി ശുഭഷൈന്‍ സ്വാഗതമാശംസിച്ച ചടങ്ങിനു ഫഹഹീല്‍ മേഖല സെക്രട്ടറി സിന്ധു സുരേന്ദ്രന്‍ നന്ദിപ്രകാശിപ്പിച്ചു.

 

 

 

 

Copyright © 2008 - 15  KALA.   All rights reserved.          Home | Contact Us