*** Welcome to KALA Kuwait ***
യാത്രയയപ്പ് നൽകി

പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കല കുവൈറ്റ് മിന അബ്ദുള്ള യൂണിറ്റ് അംഗം ഹരിഹരകൃഷ്ണന് മിന അബ്ദുള്ള ക്യാമ്പിൽ വെച്ച് ഫഹാഹീൽ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. കല കുവൈറ്റ് മിന അബ്ദുള്ള യൂണിറ്റ് അംഗം സുമേഷ് അധ്യക്ഷത വഹിച്ച ചടങ്ങ് കല കുവൈറ്റ് ജോയിന്റ് സെക്രട്ടറി സുഗതകുമാർ ഉദ്ഘാടനം ചെയ്തു. ഫഹാഹീൽ മേഖല സെക്രട്ടറി പ്രസീദ് കരുണാകരൻ, കല കുവൈറ്റ് സാമൂഹ്യവിഭാഗം സെക്രട്ടറി ജിജൊ ഡൊമിനിക് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. കലയുടെ സ്നേഹോപഹാരം ട്രഷറർ അനിൽ കൂക്കിരി ഹരിഹരകൃഷ്ണന് കൈമാറി. യൂണിറ്റ് കൺ‌വീനർ കെ.പി. രാജൻ സ്വാഗതം ആശംസിച്ച ചടങ്ങിന് യൂണിറ്റ് അംഗം രാജീവൻ നന്ദി രേഖപ്പെടുത്തി.

 

 

 

 

Copyright © 2008 - 16  KALA.   All rights reserved.          Home | Contact Us