*** Welcome to KALA Kuwait ***
യാത്രയയപ്പ് നൽകി

പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കല കുവൈറ്റ് മെഹ്‌ബൂള ബി യൂണിറ്റ് അംഗം ജയചന്ദ്രന് അബു ഹലീഫ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എച്ച്.ബി.സി ക്യമ്പിൽ വെച്ച് യാത്രയയപ്പ് നൽകി. കേന്ദ്രക്കമ്മിറ്റി അംഗം നാസർ കടലുണ്ടി അധ്യക്ഷത വഹിച്ച ചടങ്ങ് കല കുവൈറ്റ് ജോയിന്റ് സെക്രട്ടറി സുഗതകുമാർ ഉദ്ഘാടനം ചെയ്തു. കല കുവൈറ്റ് മുതിർന്ന അംഗം പി.ആർ. ബാബു, കല കുവൈറ്റ് ഫഹാഹീൽ മേഖല സെക്രട്ടറി പ്രസീദ് കരുണാകരൻ, അബു ഹലീഫ മേഖല സെക്രട്ടറി എം.പി. മുസ്‌ഫർ, കേന്ദ്രക്കമ്മിറ്റി അംഗങ്ങളായ ജിജൊ ഡൊമിനിക്ക്, ആസഫ് അലി, അബു ഹലീഫ മേഖല പ്രസിഡന്റ് ജ്യോതിഷ് ചെറിയാൻ, സുനിൽ എബ്രഹാം എന്നിവർ ആശംസകൾ നേർന്നു. കലയുടെ സ്നേഹോപഹാരം ജോയിന്റ് സെക്രട്ടറി സുഗതകുമാർ ജയചന്ദ്രന് കൈമാറി. യൂണിറ്റ് കൺ‌വീനർ സുമേഷ് സ്വാഗതം ആശംസിച്ച ചടങ്ങിന് ഷിബു ജോൺ നന്ദി രേഖപ്പെടുത്തി.

 

 

 

 

Copyright © 2008 - 16  KALA.   All rights reserved.          Home | Contact Us