Trending

News Details

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ കല കുവൈറ്റ് അനുശോചിച്ചു

  • 06/03/2022
  • 690 Views

കുവൈറ്റ് സിറ്റി: മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തില് കേരള ആര്ട്ട് ലവേഴ്സ് അസോസിയേഷന്, കല കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി. ദീർഘനാളായി അർബുദ രോഗ ബാധിതനായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ലീഗ് ഉന്നതാധികാര സമതി അംഗവും രാഷ്‌ട്രീയ കാര്യ സമിതി ചെയർമാനുമാണ്‌. സമസ്‌ത വൈസ് പ്രസിഡന്റ്‌, മുസ്ലിംലീഗ് മുഖപത്രം ചന്ദ്രികയുടെ മാനേജിങ് ഡയറക്ടറും കൂടിയാണ് തങ്ങള്.12 വര്ഷത്തോളമായി മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് തുടര്ന്നുവരികയായിരുന്നു. .സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിൽ ഉണ്ടായ ദുഃഖത്തിൽ കുടുംബങ്ങളുടെയും, സുഹൃത്തുക്കളുടെയുമൊപ്പം പങ്കുചേരുന്നതായി കല കുവൈറ്റ്‌ പ്രസിഡണ്ട് പി ബി സുരേഷ്, ജനറൽ സെക്രട്ടറി ജെ സജി എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.