ജെയ്സൺ പോളിന് യാത്രയയപ്പു നൽകി 
                            
                            
കുവൈറ്റ് സിറ്റി. കുവൈറ്റ് പ്രവാസ ജീവിതം അവസാനിപ്പിച്ച് ഇംഗ്ലണ്ടിലേക്ക് പോകുന്ന  കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റിന്റെ കേന്ദ്ര കമ്മിറ്റി അംഗവും കായിക വിഭാഗം  സെക്രട്ടറിയുമായ  ജെയ്സൺ പോളിന്  കല കുവൈറ്റ് യാത്രയയപ്പ് നൽകി. കല കുവൈറ്റ്  പ്രസിഡന്റ് പി ബി സുരേഷ്  അധ്യക്ഷത വഹിച്ച യോഗത്തിന് ജനറൽ സെക്രട്ടറി ജെ സജി സ്വാഗതം പറഞ്ഞു. വൈസ്  പ്രസിഡന്റ് ശൈമേഷ് ,  ജോയിന്റ് സെക്രട്ടറി ജിതിൻ പ്രകാശ് ,  ലോകകേരള സഭ അംഗം ആർ നാഗനാഥൻ,  മേഖല സെക്രട്ടറിമാരായ  
ഹരിരാജ് ,സജീവ് എബ്രഹാം, കേന്ദ്ര കമ്മിറ്റി അംഗം പ്രവീൺ ,മേഖല പ്രസിഡന്റ്മാരായ  വിജുമോൻ ,ജോർജ് തൈമണ്ണിൽ , കലയുടെ മുൻ ഭാരവാഹികളായ ടി. വി ഹിക്മത്ത്, ടി കെ സൈജു , അനിൽകുമാർ , രമേശ് കണ്ണപുരം, മാതൃഭാഷ ജനറൽ കൺവീനർ വിനോദ് കെ ജോൺ ,  കലയുടെ സജീവ പ്രവർത്തകരായ കിരൺ പി ആർ  , അരവിന്ദൻ ,ഷാജു സി ടി, ഗിരീഷ് , രാഗേഷ്  തുടങ്ങി നിരവധി പേർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കല കുവൈറ്റിന്റെ ഉപഹാരം പ്രസിഡന്റ് പി ബി സുരേഷും  സാൽമിയ അമ്മൻ യൂണിറ്റിന്റെ ഉപഹാരം കൺവീനർ ഫിലിപ്പോസും,മധുകൃഷ്ണയും ചേർന്ന്  ജെയ്സൺ പോളിന് കൈമാറി. കല കുവൈറ്റ് നൽകിയ യാത്രയയപ്പിന് തന്റെ മറുപടി പ്രസംഗത്തിൽ ജെയ്സൺ പോൾ  നന്ദി രേഖപ്പെടുത്തി. സാൽമിയ മേഖല  സെക്രട്ടറി റിച്ചി ജോർജ്  യോഗത്തിന് നന്ദി പറഞ്ഞു.