കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ്  അംഗമായിരിക്കെ  നിര്യാതനായ കോട്ടയം തിരുവഞ്ചൂർ സ്വദേശി സുരേഷിൻ്റെ  കുടുംബത്തിനുള്ള ക്ഷേമനിധി തുക കൈമാറി. കോട്ടയം  സിപി ഐ (എം) ജില്ലാ കമ്മറ്റി ഓഫീസിൽ വെച്ച്   നടന്ന ചടങ്ങിൽ സിപി ഐ (എം)  ജില്ലാ സെക്രട്ടറി സ.എ.വി.റസ്സൽ സുരേഷിൻ്റെ ഭാര്യ ശ്രീലേഖ സുരേഷിന്   തുക കൈമാറി. സിപി ഐ (എം) ജില്ലാ കമ്മറ്റി അംഗം സ.പ്രശാന്ത് ,  കേരള പ്രവാസി സംഘം ജില്ലാ സെക്രട്ടറി  സ.അജിത്  നാട്ടകം , 
 കേരള പ്രവാസി സംഘം ജില്ലാ ട്രഷറർ സ. സി. ജോർജ്, എൻ.അജിത് കുമാർ ( പ്രവാസി വെൽഫയർ ബോർഡ് ഡയറക്ടർ ) തുടങ്ങിയവർ ചടങ്ങിൽ  പങ്കെടുത്തു.