കുവൈറ്റ് സിറ്റി. കുവൈറ്റ്  പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന  കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റിന്റെ അബ്ബാസിയ മേഖല എക്സിക്യൂട്ടീവ് അംഗം രാജീവ് ചുണ്ടമ്പറ്റക്ക്  കല കുവൈറ്റ് യാത്രയയപ്പ് നൽകി. അബ്ബാസിയ കല സെന്ററിൽ സംഘടിപ്പിച്ച യോഗത്തിൽ മേഖല  പ്രസിഡന്റ് തോമസ് വര്ഗീസ്  അധ്യക്ഷത വഹിച്ചു.കല കുവൈറ്റ് ജനറൽ സെക്രട്ടറി  ജെ സജി, കേന്ദ്ര കമ്മിറ്റി അംഗങ്ങൾ , മേഖല കമ്മിറ്റി അംഗങ്ങൾ തുടങ്ങി നിരവധി പേർ ആശംസകൾ അർപ്പിച്ചു 
സംസാരിച്ചു. കല കുവൈറ്റ് നൽകിയ യാത്രയയപ്പിന് തന്റെ മറുപടി പ്രസംഗത്തിൽ രാജീവ് ചുണ്ടമ്പറ്റ  നന്ദി രേഖപ്പെടുത്തി. ചടങ്ങിന്  അബ്ബാസിയ മേഖല  സെക്രട്ടറി ഹരിരാജ് സ്വാഗതവും  മേഖല എക്സിക്യൂട്ടീവ് അംഗം മജിത് കോമത്ത് നന്ദിയും  പറഞ്ഞു.