Trending

News Details

കല കുവൈറ്റ് ലോകകപ്പ് പ്രവചന മത്സരം; വിജയികളെ പ്രഖ്യാപിച്ചു.

  • 11/01/2023
  • 873 Views


കുവൈറ്റ് സിറ്റി: ഫുട്‌ബോൾ ലോകകപ്പിന്റെ ഭാഗമായി കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ്, കുവൈറ്റ് പ്രവാസികൾക്കായി സംഘടിപ്പിച്ച പ്രവചന മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. പ്രസീത ജിതിൻ ,നിഷാന്ത് ജോർജ് ,വിപിൻ പോൾ ,അലൻ റോയ് ,സാദക്കത്തുള്ള ,ഇവാഞ്ചലിൻ എന്നിവരാണ് സമ്മാനങ്ങൾ നേടിയത്. ലോകകപ്പ് നേടുന്ന ടീം, സെമിഫൈനലിൽ എത്തുന്ന ടീമുകൾ, ടോപ് സ്‌കോറർ എന്നീ ചോദ്യങ്ങളാണ് പ്രവചന മത്സരത്തിൽ ഉൾപ്പെടുത്തിയിയിരുന്നത്. പ്രവചനങ്ങൾ കൃത്യമായി നൽകിയവരിൽ നിന്ന് 6 പേരെയാണ് തിരഞ്ഞെടുത്തത്. വിജയികൾക്കുള്ള സമ്മാനങ്ങൾ ഉടൻ തന്നെ വിതരണം ചെയ്യും.