Trending

News Details

കല കുവൈറ്റ്‌ കൈത്തിരിയിലേക്ക് സൃഷ്ടികൾ ക്ഷണിക്കുന്നു.

  • 15/02/2023
  • 1216 Views

കല കുടുംബാംഗങ്ങളുടെ സാഹിത്യാഭിരുചികളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരള ആർട്ട്‌ ലവേഴ്സ് അസോസിയേഷൻ ,കല കുവൈറ്റ് പുറത്തിറക്കുന്ന ഓൺലൈൻ കൈത്തിരിയിലേക്ക് കഥ, കവിത, ലേഖനം, കാർട്ടൂൺ, ചിത്രരചന, യാത്രാവിവരണം, കുട്ടികളുടെ രചനകൾ, ആരോഗ്യ പംക്തി എന്നിവ ക്ഷണിക്കുന്നു. രചനകൾ മൗലികവും, മുൻപ് പ്രസിദ്ധീകരിച്ചിട്ടില്ലാത്തതുമാവണം. പ്രസിദ്ധീകരണ യോഗ്യമായവ കമ്മിറ്റി തിരഞ്ഞെടുക്കുന്നതായിരിക്കും. രചനകൾ kaithirikalakuwait@gmail.com എന്ന ഇമെയിൽ വിലാസത്തിലോ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെട്ടൊ സൃഷ്ടികൾ അയക്കാവുന്നതാണ്. രചനകൾ സ്വീകരിക്കുന്ന അവസാന തിയ്യതി 10 മാർച്ച് 2023. കൂടുതൽ വിവരങ്ങൾക്ക്‌ അബ്ബാസിയ - 97995267, അബുഹലീഫ - 66023217, ഫഹാഹീൽ - 51317366, സാൽമിയ - 94493263