Trending

News Details

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ കേന്ദ്ര സർക്കാർ നടപടിയിൽ, കല കുവൈറ്റ് പ്രതിഷേധിച്ചു.

  • 24/03/2023
  • 785 Views


കുവൈറ്റ് സിറ്റി : രാഹുൽ ഗാന്ധിയെ എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ നടപടിയിൽ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ് പ്രതിഷേധിച്ചു.രാക്ഷ്ട്രീയ വിയോജിപ്പുകളേയും എതിർ ശബ്ദങ്ങളേയും ഭയക്കുന്ന കേന്ദ്ര സർക്കാർ പ്രതിപക്ഷ പാർട്ടികളിലെ പ്രമുഖനായ നേതാവിനെതിരെയെടുത്തിട്ടുള്ള ജനാധിപത്യ വിരുദ്ധമായ നടപടി അടിയന്തരാവസ്ഥയെ ഓർമപ്പെടുത്തുന്ന ഫാസിസ്റ്റ് ഭരണരീതിയാണ് , കീഴ്കോടതി വിധിയെ തുടർന്ന് നിയമപരമായ അപ്പീൽ അവകാശങ്ങൾ നിലനിൽക്കുമ്പോൾ തന്നെ സംഘപരിവാർ താല്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി ലോക്സഭാ സെക്രട്ടറിയേറ്റെടുത്തിട്ടുള്ള നടപടി ജാനാധിപത്യ വിരുദ്ധമാണ്. നിയമവ്യവസ്ഥകളുടെ ലംഘനവും, കേരള സർക്കാരിനെതിരെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് നടത്തിവരുന്ന ജാനാധിപത്യ വിരുദ്ധ സമീപനങ്ങളുടെ തുടർച്ചയുമാണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്നും ഇതിനെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്ത് വരണമെന്നും, കേന്ദ്ര സർക്കാർ നടപടിയിൽ ശക്തമായി പ്രതിഷേധിക്കുന്നതായും കല കുവൈറ്റ് പ്രസിഡന്റ്‌ ശൈമേഷ് കെ കെ, ജനറൽ സെക്രട്ടറി രജീഷ് സി എന്നിവർ പ്രതിഷേധ കുറിപ്പിലൂടെ അറിയിച്ചു.