Trending

News Details

ഗൃഹാങ്കണ പൂക്കളമത്സരം വിജയികളെ പ്രഖ്യാപിച്ചു.

  • 28/08/2023
  • 860 Views

കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ്‌, അബുഹലിഫ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണത്തോടനുബന്ധിച്ച് ഗൃഹാങ്കണ പൂക്കള മത്സരം സംഘടിപ്പിച്ചു. അബുഹലിഫ മേഖലയിലെ അംഗങ്ങൾക്കായാണ് മത്സരം സംഘടിപ്പിച്ചത്.
മത്സരത്തിൽ അബുഹലിഫ ഇ യൂണിറ്റിലെ ജിജി ജോസഫ് ഒന്നാം സ്ഥാനവും അബുഹലിഫ സി യൂണിറ്റിലെ അർച്ചന സന്തോഷ്‌, മെഹബുള്ള ജി യൂണിറ്റിലെ സുജീഷ് ഗോവിന്ദ് എന്നിവർ രണ്ടാം സ്ഥാനവും മെഹബുള്ള സീ സൈഡ് യൂണിറ്റിലെ അജിത് വർഗീസ് മൂന്നാം സ്ഥാനവും നേടി.
ശ്രീകുമാർ വല്ലന, ജിതിൻ പ്രകാശ് എന്നിവർ മത്സരത്തിന്റെ വിധികർത്താക്കളായിരുന്നു. മേഖല സെക്രട്ടറി രഞ്ജിത്ത്, പ്രസിഡന്റ് ഗോപികൃഷ്ണൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഷൈജു ജോസ്,ഷിജിൻ, മേഖല കമ്മിറ്റി അംഗങ്ങളായ ജോബിൻ, ഷാജി,പ്രമോദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഗൃഹ സന്ദർശനങ്ങൾ നടന്നത്.