പുസ്തകപരിചയം സംഘടിപ്പിച്ചു.
                            
                            കുവൈറ്റ് സിറ്റി : കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ,കല കുവൈറ്റ് ഫഹാഹീൽ മേഖലയുടെ ആഭിമുഖ്യത്തിൽ ''ഞാൻ വായിച്ച പുസ്തകം "വായനക്കാർ വായിച്ച പുസ്തകം പരിചയപെടുത്തുന്ന പരിപാടി സംഘടിപ്പിച്ചു. ഫഹാഹീൽ മേഖല പ്രസിഡന്റ് ദേവദാസ് സെൽവരാജിന്റെ  അധ്യക്ഷതയിൽ കല സെന്റർ മംഗഫിൽ നടന്ന പരിപാടി കല കുവൈറ്റ് ആക്ടിങ് സെക്രട്ടറി ബിജോയ് ഉദ്‌ഘാടനം ചെയ്തു.
കല കുവൈറ്റ് പ്രസിഡന്റ് അനൂപ് മാങ്ങാട്ട്, ട്രഷറർ അനിൽ കുമാർ, സാഹിത്യവിഭാഗം സെക്രട്ടറി ദേവി സുഭാഷ് എന്നിവർ ആശംസകൾ അർപ്പിച്ച് 
സംസാരിച്ചു. തുടർന്ന്   പി ആർ ബാബു, ലിപി പ്രസീദ്, ഉത്തമൻ കുമാരൻ, ബോബി ജോബി, കവിത അനൂപ്, അജിത് വി, ഷിബു കുര്യാക്കോസ്, പ്രവീണ കെ മോനി, മണിക്കുട്ടൻ, മഞ്ജു ജൈജു, പ്രസീത പാട്യം, സജ്‌ന മേനോൻ, അജയകുമാർ, ജയരാജ് എന്നിവർ അവർ വായിച്ച പുസ്തകങ്ങൾ പരിചയപ്പെടുത്തി.ബാലവേദി പ്രവർത്തകരായ ആദിനാഥ് ബിനു, കീർത്തന ഷാനി എന്നിവർ അവതാരകാരായിരുന്നു.ഫാഹഹീൽ മേഖല സെക്രട്ടറി തോമസ് ശെൽവൻ സ്വാഗതം ആശംസിച്ച ചടങ്ങിന് മേഖല എക്സിക്യൂട്ടീവ് അംഗം മണികണ്ഠൻ വട്ടംകുളം നന്ദി രേഖപ്പെടുത്തി.