Trending

News Details

സാഹിത്യ സായാഹ്നം സംഘടിപ്പിച്ചു

  • 30/04/2024
  • 589 Views

സാഹിത്യ സായാഹ്നം സംഘടിപ്പിച്ചു 

കുവൈത്ത് സിറ്റി : കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ് അബ്ബാസിയ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വായനയെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെ പ്രതിമാസം നടത്തിവരാറുള്ള സാഹിത്യ സായാഹ്നം സംഘടിപ്പിച്ചു. അബ്ബാസിയ മേഖല പ്രസിഡന്റ് സുരേഷ് കോഴഞ്ചേരിയുടെ അധ്യക്ഷതയിൽ കല സെന്ററിൽ നടന്ന സദസ്സിൽ ഫർവാനിയ ഈസ്റ്റ് യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം ബാലകൃഷ്ണൻ സാഹിത്യകാരൻ ഒ. വി വിജയന്റെ "ഖസാക്കിന്റെ ഇതിഹാസം" എന്ന പുസ്തകത്തെ പരിചയപ്പെടുത്തി. കല കുവൈറ്റ് ജനറൽ സെക്രട്ടറി സജി തോമസ് മാത്യു ആശംസകളറിയിച്ച് സംസാരിച്ചു. മേഖല സെക്രട്ടറി നവീൻ വേദിയിൽ സന്നിഹിതനായിരുന്നു .മേഖല എസിക്യൂട്ടീവ് അംഗം വിനീത് സ്വാഗതം ആശംസിച്ച സാഹിത്യ സായാഹ്നത്തിന് മേഖല എക്സിക്യൂട്ടീവ് അംഗം ബിജു വിദ്യാനന്ദൻ നന്ദി രേഖപ്പെടുത്തി.