കല കുവൈറ്റ് അവധിക്കാല മാതൃഭാഷാ പഠനക്ലാസ്സുകൾ ആരംഭിച്ചു .
                            
                            കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ,കല കുവൈറ്റ് അവധിക്കാല മാതൃഭാഷാ ക്ലാസ്സുകൾ ആരംഭിച്ചു. അബുഹലീഫ മേഖലയിൽ 7 ക്ലാസുകൾ ആണ് ആരംഭിച്ചിരിക്കുന്നത് . മെഹ്ബുള ബ്ലോക്ക് 1 ൽ ഒരു ക്ലാസും, ബ്ലോക്ക് 2 വിൽ 2 ക്ലാസും, ബ്ലോക്ക് 3 യിൽ 4 ക്ലാസ്സുകളുമാണ് നിലവിൽ ആരംഭിച്ചിരിക്കുന്നത് . മാതൃഭാഷ മേഖല ഭാരവാഹികൾ അധ്യക്ഷത വഹിച്ച ക്ലാസുകൾ കലയുടെ കേന്ദ്ര കമ്മിറ്റി അംഗങ്ങൾ ഉദ്‌ഘാടനം ചെയ്തു. അബുഹലീഫ മേഖല എക്സിക്യൂട്ടീവ് അംഗങ്ങൾ, മേഖല കമ്മിറ്റി അംഗങ്ങൾ 
എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. 
ക്ലാസ് 1 
മെഹ്ബുള ബ്ലോക്ക് 1 ൽ ഗ്രീൻ ബിൽഡിംഗ് ൽ സംഘടിപ്പിച്ച ക്ലാസ്സ് ഉദ്‌ഘാടനം  മാതൃഭാഷ മേഖല കമ്മിറ്റി അംഗം സുരേഷ് ദാമോദരന്റെ അധ്യക്ഷതയിൽ ആരംഭിച്ചു .  കലയുടെ കേന്ദ്ര കമ്മിറ്റി അംഗവും ആക്ടിങ് സെക്രട്ടറിയുമായ  രജീഷ് സി ക്ലാസ് ഉദ്‌ഘാടനം ചെയ്തു. മേഖല സെക്രട്ടറി രഞ്ജിത്ത് ടി എം, മേഖല എക്സിക്യൂട്ടീവ് അംഗം പ്രസീത ജിതിൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. മേഖല എക്സിക്യൂട്ടീവ് അംഗങ്ങൾ മേഖല കമ്മിറ്റി അംഗങ്ങൾ ബാലവേദി രക്ഷാധികാരി സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ ആക്ടിങ് സെക്രട്ടറി രജീഷ് സി അധ്യാപകനായ അജിത് വർഗീസിന് പുസ്തകം കൈമാറി. മേഖല മാതൃഭാഷ കൺവീനർ ഗായത്രി സ്വാഗതം പറഞ്ഞ ചടങ്ങിൽ അധ്യാപകൻ അജിത് വർഗീസ് നന്ദി പറഞ്ഞു. 
ക്ലാസ് 2  
മെഹ്ബുള ബ്ലോക്ക് 2 ൽ അൽ അർബീഡ്  ബിൽഡിംഗ്ൽ(# 189 ) സംഘടിപ്പിച്ച  ക്ലാസ്സ് ഉദ്‌ഘാടനം  മാതൃഭാഷ മേഖല ജോയിന്റ് കൺവീനർ  അജിത് വർഗീസിന്റെ  അധ്യക്ഷതയിൽ ആരംഭിച്ചു .  കലയുടെ കേന്ദ്ര കമ്മിറ്റി അംഗവും മേഖല  സെക്രട്ടറിയുമായ  രഞ്ജിത്ത് ടി എം  ക്ലാസ്ഉ ദ്‌ഘാടനം ചെയ്തു. മേഖല പ്രസിഡന്റ്  സന്തോഷ് കെ ജി , മാതൃഭാഷ കേന്ദ്ര കമ്മിറ്റി കൺവീനർ അനീഷ് മണിയൻ  എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. മേഖല എക്സിക്യൂട്ടീവ് അംഗങ്ങൾ മേഖല കമ്മിറ്റി അംഗങ്ങൾ ബാലവേദി രക്ഷാധികാരി സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്ത ചടങ്ങിൽ മേഖല എക്സിക്യൂട്ടീവ് അംഗം രമിത്ത്  അധ്യാപകനായ മണിക്കുട്ടന് പുസ്തകം കൈമാറി. മേഖല മാതൃഭാഷ ജോയിന്റ് കൺവീനർ ജേക്കബ് സാം  സ്വാഗതം പറഞ്ഞ ചടങ്ങിൽ അധ്യാപകൻ മണിക്കുട്ടൻ നന്ദി പറഞ്ഞു. 
ക്ലാസ് 3 
മെഹ്ബുള ബ്ലോക്ക് 2 ൽ അൽ അർബീഡ്  ബിൽഡിംഗ്ൽ(# 180  ) സംഘടിപ്പിച്ച  ക്ലാസ്സ് ഉദ്‌ഘാടനം  മാതൃഭാഷ മേഖല ജോയിന്റ് കൺവീനർ  ജേക്കബ് സാമിൻ്റെ  അധ്യക്ഷതയിൽ ആരംഭിച്ചു .  കലയുടെ കേന്ദ്ര കമ്മിറ്റി അംഗവും മീഡിയ സെക്രട്ടറിയുമായ  പ്രജോഷ് തെറയിൽ  ക്ലാസ് ഉദ്‌ഘാടനം ചെയ്തു. കേന്ദ്ര കമ്മിറ്റി അംഗം ശങ്കർ റാം , മാതൃഭാഷ കൺവീനർ  അനീഷ് മണിയൻ  എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. മേഖല എക്സിക്യൂട്ടീവ് അംഗങ്ങൾ മേഖല കമ്മിറ്റി അംഗങ്ങൾ ബാലവേദി രക്ഷാധികാരി സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്ത ചടങ്ങിൽ മേഖല എക്സിക്യൂട്ടീവ് അംഗം രമിത്ത്  അധ്യാപികയായ  പ്രവീണയ്ക് പുസ്തകം കൈമാറി. മേഖല മാതൃഭാഷ ജോയിന്റ് കൺവീനർ അജിത്ത് വർഗീസ്  സ്വാഗതം പറഞ്ഞ ചടങ്ങിൽ അധ്യാപിക പ്രവീണ  നന്ദി പറഞ്ഞു. 
ക്ലാസ് 4 
മെഹ്ബുള ബ്ലോക്ക് 3 ൽ റീം കംപ്യൂട്ടേഴ്‌സ് ബിൽഡിംഗ്ൽ സംഘടിപ്പിച്ച  ക്ലാസ്സ് ഉദ്‌ഘാടനം  മാതൃഭാഷ മേഖല ജോയിന്റ് കൺവീനർ  അജിത് വർഗീസിന്റെ  അധ്യക്ഷതയിൽ ആരംഭിച്ചു .  കലയുടെ കേന്ദ്ര കമ്മിറ്റി അംഗം മുസഫർ ക്ലാസ് ഉദ്‌ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് സന്തോഷ് കെ ജി  , മാതൃഭാഷ കൺവീനർ  അനീഷ് മണിയൻ  എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. മേഖല എക്സിക്യൂട്ടീവ് അംഗങ്ങൾ മേഖല കമ്മിറ്റി അംഗങ്ങൾ ബാലവേദി രക്ഷാധികാരി സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്ത ചടങ്ങിൽ മേഖല കമ്മിറ്റി  അംഗം എബിൻ  അധ്യാപികയായ  നിമ്യയ്ക്  പുസ്തകം കൈമാറി. മേഖല മാതൃഭാഷ ജോയിന്റ് കൺവീനർ ജേക്കബ് സാം സ്വാഗതം പറഞ്ഞ ചടങ്ങിൽ അധ്യാപിക നിമ്യ നന്ദി പറഞ്ഞു.
ക്ലാസ് 5  
മെഹ്ബുള ബ്ലോക്ക് 3 ൽ ചെന്നൈ റസ്റ്ററന്റിനു സമീപം സംഘടിപ്പിച്ച  ക്ലാസ്സ് ഉദ്‌ഘാടനം  മാതൃഭാഷ മേഖല ജോയിന്റ് കൺവീനർ  ജേക്കബ് സാമിൻ്റെ   അധ്യക്ഷതയിൽ ആരംഭിച്ചു .  കലയുടെ കേന്ദ്ര കമ്മിറ്റി അംഗവും കായിക വിഭാഗം സെക്രട്ടറിയുമായ  ഷിജിൻ  ക്ലാസ് ഉദ്‌ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് സന്തോഷ് കെ ജി  , മാതൃഭാഷ കൺവീനർ  അനീഷ് മണിയൻ  എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. മേഖല എക്സിക്യൂട്ടീവ് അംഗങ്ങൾ മേഖല കമ്മിറ്റി അംഗങ്ങൾ ബാലവേദി രക്ഷാധികാരി സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്ത ചടങ്ങിൽ മേഖല എക്സിക്യൂട്ടീവ്  അംഗം മണിക്കുട്ടൻ   അധ്യാപികയായ  അജിതയ്ക് പുസ്തകം കൈമാറി. മേഖല മാതൃഭാഷ കൺവീനർ ഗായത്രി  സ്വാഗതം പറഞ്ഞ ചടങ്ങിൽ അധ്യാപിക അജിത  നന്ദി പറഞ്ഞു.
ക്ലാസ് 6 
മെഹ്ബുള ബ്ലോക്ക് 3 ൽ ഫ്രഷ് പോയിന്റ് ന്  സമീപം സംഘടിപ്പിച്ച  ക്ലാസ്സ് ഉദ്‌ഘാടനം  മാതൃഭാഷ മേഖല സമിതി അംഗം  നിമ്യ ഗോപിനാഥിന്റെ  അധ്യക്ഷതയിൽ ആരംഭിച്ചു .  കലയുടെ കേന്ദ്ര കമ്മിറ്റി അംഗം  ശങ്കർ റാം ക്ലാസ് ഉദ്‌ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് സന്തോഷ് കെ ജി  , മാതൃഭാഷ കൺവീനർ  അനീഷ് മണിയൻ  എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. മേഖല എക്സിക്യൂട്ടീവ് അംഗങ്ങൾ മേഖല കമ്മിറ്റി അംഗങ്ങൾ ബാലവേദി രക്ഷാധികാരി സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്ത ചടങ്ങിൽ മാതൃഭാഷ മേഖല സമിതി അംഗം  വിൻസന്റ്  അധ്യാപകനായ സിബി ജോണിന് പുസ്തകം കൈമാറി. മേഖല മാതൃഭാഷ ജോയിന്റ് കൺവീനർ ജേക്കബ് സാം   സ്വാഗതം പറഞ്ഞ ചടങ്ങിൽ അധ്യാപകൻ സിബി ജോൺ  നന്ദി പറഞ്ഞു.
ക്ലാസ് 7 
മെഹ്ബുള ബ്ലോക്ക് 3 ൽ ഡേ ഫ്രഷ് ബിൽഡിംഗ് ൽ  സംഘടിപ്പിച്ച  ക്ലാസ്സ് ഉദ്‌ഘാടനം  ബാലവേദി മേഖല കൺവീനർ   കിരൺ ബാബുവിന്റെ അധ്യക്ഷതയിൽ ആരംഭിച്ചു .  കേന്ദ്ര മാതൃഭാഷ  കൺവീനർ  അനീഷ് മണിയൻ  ക്ലാസ് ഉദ്‌ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് സന്തോഷ് കെ ജി  , മാതൃഭാഷ മേഖല കൺവീനർ ഗായത്രി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. മേഖല എക്സിക്യൂട്ടീവ് അംഗങ്ങൾ മേഖല കമ്മിറ്റി അംഗങ്ങൾ ബാലവേദി രക്ഷാധികാരി സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്ത ചടങ്ങിൽ മാതൃഭാഷ മേഖല സമിതി അംഗം  വിൻസന്റ്  അധ്യാപികയായ അനുഗ്രഹയ്ക്  പുസ്തകം കൈമാറി. മേഖല മാതൃഭാഷ ജോയിന്റ് കൺവീനർ ജേക്കബ് സാം സ്വാഗതം പറഞ്ഞ ചടങ്ങിൽ മുൻ അധ്യാപിക പ്രസീത ജിതിൻ   നന്ദി പറഞ്ഞു