കല കുവൈറ്റ് അനുശോചനയോഗം സംഘടിപ്പിച്ചു.
                            
                            കുവൈറ്റ് സിറ്റി: കല കുവൈറ്റ് മംഗഫ് യൂണിറ്റ് ജോ.കൺവീനറും, മാതൃഭാഷ ഫഹാഹീൽ മേഖല ജോ.കൺവീനറുമായ മഞ്ജിത്തിന്റ അകാല വേർപാടിൽ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റിന്റെ നേതൃത്വത്തിൽ അനുശോചന യോഗം ഓൺലൈനായി  സംഘടിപ്പിച്ചു. 
കല കുവൈറ്റ് ഫഹാഹീൽ മേഖല പ്രസിഡന്റ്  ദേവദാസ് സെൽവരാജിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ കല കുവൈറ്റ് ആക്ടിംഗ്  സെക്രട്ടറി രജീഷ് സി,  ആക്ടിംഗ് പ്രസിഡന്റ്  റിച്ചി കെ ജോർജ്, ട്രഷറർ  അനിൽകുമാർ, ലോക 
കേരളസഭാംഗം  ആർ നാഗനാഥൻ, മേഖല  സെക്രട്ടറി തോമസ് സെൽവൻ , PPF ഭാരവാഹികൾ, കലയുടെ കേന്ദ്ര-മേഖല-യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ അനുശോചനം അർപ്പിച്ച് സംസാരിച്ചു.