Trending

News Details

അധ്യാപക സംഗമം സംഘടിപ്പിച്ചു.

  • 08/10/2024
  • 405 Views

കുവൈത്ത് സിറ്റി : കേരള ആർട്ട് ലവേഴ്സ് അസ്സോസിയേഷൻ കല കുവൈറ്റ് അബ്ബാസിയ മേഖലാ മാതൃഭാഷ സമിതിയുടെ നേതൃത്വത്തിൽ അധ്യാപക സംഗമം സംഘടിപ്പിച്ചു.മേഖലാ എക്സിക്യൂട്ടീവ് അംഗം വിനീതിന്റെ അധ്യക്ഷതയിൽ നടന്ന യോഗം കല കുവൈറ്റ് ജനറൽ സെക്രട്ടറി സജി തോമസ് മാത്യു ഉദ്‌ഘാടനം ചെയ്തു മലയാളം മിഷന്റെ ഭാഗമായി കല കുവൈറ്റ് നടത്തിവരുന്ന സൗജന്യ മാതൃഭാഷ ക്ലാസ്സുകളുടെ അധ്യാപകർക്കും ക്ലാസ്സുകൾക്ക് ഫ്ലാറ്റുകൾ അനുവദിച്ചവരെയും അനുമോദിച്ചു.മേഖലാ സെക്രട്ടറി നവീൻ ,മാതൃഭാഷ കൺവീനർ തോമസ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു .മാതൃഭാഷ മേഖലാ കൺവീനർ ജസ്റ്റിൻ സ്വാഗതം ആശംസിച്ച ചടങ്ങിന് മാതൃഭാഷ മേഖലാ ജോയിന്റ് കൺവീനർ വന്ദന നന്ദി പറഞ്ഞു
All reactions: