ബിന്ദു ശങ്കരന് വീടൊരുക്കി കല കുവൈറ്റ്.
                            
                            കുവൈറ്റ് സിറ്റി: ബിന്ദു ശങ്കരന് വീടൊരുക്കി കല കുവൈറ്റ്,കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ-കല കുവൈറ്റ് 45-ാമത് പ്രവർത്തന വർഷത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച കല ഭവന പദ്ധതിയിലൂടെയാണ് ജലീബ് സി യൂണിറ്റ് അംഗം എറണാകുളം സ്വദേശിനി ബിന്ദു ശങ്കരൻ ഭവന നിർമ്മാണം പൂർത്തീകരിച്ചത്. കല കുവൈറ്റ് നാല് മേഖലകളിൽ നിന്നുമായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്കാണ് വീട് നിർമ്മിച്ചു നൽകുന്നത്.
നിർമ്മാണം പൂർത്തീകരിച്ച വീടിന്റ താക്കോൽ കല കുവൈറ്റ് മെഗാ സാംസ്കാരികമേള ദ്യുതി 
2024 ന്റെ വേദിയിൽ വെച്ച് മലയാളം മിഷൻ ഡയറക്ടറും, കവിയുമായ മുരുകൻ കാട്ടാക്കട ബിന്ദു ശങ്കരന് കൈമാറി.