കുവൈത്ത് സിറ്റി :കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ് അബ്ബാസിയ മേഖലയുടെ  ആഭിമുഖ്യത്തിൽ കബ്‌ദിൽ പിക്നിക് സംഘടിപ്പിച്ചു. അബ്ബാസിയ മേഖല പ്രസിഡന്റ്  സുരേഷ് എം ജെയുടെ  അധ്യക്ഷതയിൽ കല കുവൈറ്റ് ആക്റ്റിംഗ്  സെക്രട്ടറി ബിജോയ് പരിപാടി ഉദ്ഘാടനം നിർവഹിച്ചു.  പ്രസിഡന്റ് അനൂപ് മങ്ങാട്ട് ,വൈസ് പ്രസിഡന്റ് റിച്ചി കെ ജോർജ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കുട്ടികൾക്കും മുതിർന്നവർക്കുമായി  വിവിധ ഇനം മത്സരങ്ങൾ, വടംവലി  തുടങ്ങിയ വിനോദങ്ങൾ 
കാഴ്ചക്കാർക്ക് ആവേശമായി.  മേഖല  കമ്മിറ്റി അംഗങ്ങൾ  വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള പ്രോത്സാഹന സമ്മാനങ്ങൾ വിതരണം ചെയ്തു. അബ്ബാസിയ മേഖല സെക്രട്ടറി  നവീൻ കെ വി സ്വാഗതം ആശംസിച്ച  പരിപാടിക്ക്  മേഖല എക്സിക്യൂട്ടീവ് അംഗം ബിജു വിദ്യാനന്ദൻ നന്ദി പറഞ്ഞു.മുന്നൂറാളം അംഗങ്ങൾ പിക്നിക്കിൽ പങ്കെടുത്തു.