Trending

News Details

അബ്ബാസിയ മേഖല മാതൃഭാഷ സമിതി രൂപീകരിച്ചു.

  • 08/06/2025
  • 410 Views

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ് അബ്ബാസിയ മേഖല മാതൃഭാഷ സമിതി രൂപീകരിച്ചു. മേഖല പ്രസിഡന്റ് കൃഷ്ണ മേലത്തിന്റെ അധ്യക്ഷതയിൽ കല കുവൈറ്റ് ജനറൽ സെക്രട്ടറി ടി വി ഹിക്മത് മാതൃഭാഷാ പ്രവർത്തനങ്ങൾ വിശദീകരിച്ചു. മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ സെക്രട്ടറി ജെ സജി തുടർപ്രവർത്തനങ്ങൾ വിശദീകരിച്ചു. മേഖലയിലെ ഈ വർഷത്തെ മാതൃഭാഷാ സമിതിയുടെ പാനൽ മേഖല സെക്രട്ടറി സജീവൻ പി പി അവതരിപ്പിച്ചു. പതിനേഴ് അംഗ കമ്മിറ്റിയുടെ കൺവീനറായി സുരേഷ് ചാലിനെയും, ജോയിന്റ് കൺവീനർമാരായി ഷിജിൻ, ജിതേഷ് വി ജി എന്നിവരെയും തെരഞ്ഞെടുത്തു. കല കുവൈറ്റ് പ്രസിഡന്റ് മാത്യു ജോസഫ് ആശംസയർപ്പിച്ച് സംസാരിച്ചു. ചടങ്ങിൽ കല കുവൈറ്റ് വൈസ് പ്രസിഡന്റ് പ്രവീൺ പി വി സന്നിഹിതനായിരുന്നു. കല കുവൈറ്റ് മേഖല എക്സിക്യൂട്ടീവ് അംഗം ബിജു വിദ്യാനന്ദൻ സ്വാഗതം ആശംസിച്ച ചടങ്ങിന് മേഖല മാതൃഭാഷ കൺവീനർ സുരേഷ് ചാലിൽ നന്ദി പ്രകാശിപ്പിച്ചു.