Trending

News Details

കല കുവൈറ്റ് ഫഹാഹീൽ മേഖല മെട്രോ മെഡിക്കൽ ഗ്രൂപ്പുമായി ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

  • 12/07/2025
  • 11 Views

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ് ഫഹാഹീൽ മേഖലയുടെ നേതൃത്വത്തിൽ കല അംഗങ്ങൾക്കായി മെട്രോ മെഡിക്കൽ ഗ്രൂപ്പുമായി ചേർന്ന് ഫഹാഹീൽ മെട്രോ ക്ലിനിക്കിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. മേഖല പ്രസിഡന്റ് അരവിന്ദ് കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ കല കുവൈറ്റ് ആക്ടിങ് സെക്രട്ടറി പ്രസീദ് കരുണാകരൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കല കുവൈറ്റ് ആക്ടിങ് പ്രസിഡന്റ്‌ പ്രവീൺ പി വി, ട്രഷറർ പി ബി സുരേഷ്, സാമൂഹിക വിഭാഗം സെക്രട്ടറി ദേവദാസ്, മെട്രോ മെഡിക്കൽ മാർക്കറ്റിംഗ് മാനേജർ ബഷീർ ബാത്ത എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഹോസ്പിറ്റലിനുള്ള മെമന്റോ മാർക്കറ്റിംഗ് മാനേജർ ബഷീർ ബാത്തയ്ക് കല കുവൈറ്റ് ആക്ടിങ് സെക്രട്ടറി പ്രസീദ് കരുണാകരൻ കൈമാറി.
ക്യാമ്പിന് നേതൃത്വം കൊടുത്ത ഡോ: തുഷാര, ഡോ: റെമീസ്, ഡോ: ഷെറിൻ, ഡോ: അനുഭവ് റോയ്, ചീഫ് നഴ്സിംഗ് ഓഫീസർ ജിഷ, നഴ്സിംഗ് ടീം ലീഡർ സ്മിത, ഫഹാഹീൽ മെട്രോ ക്ലിനിക് മാനേജർ വിശ്വജിത് എന്നിവർക്കും പാരാമെഡിക്കൽ സ്റ്റാഫുകൾക്കും കല കുവൈറ്റ് ഭാരവാഹികളും കേന്ദ്ര കമ്മിറ്റി അംഗങ്ങളും ചേർന്ന് സ്നേഹോപഹാരങ്ങൾ കൈമാറി.
രാവിലെ 7 മണിമുതൽ ഉച്ചയ്ക്ക് 2 മണിവരെയായി നടന്ന ക്യാമ്പിൽ ഇരുന്നുറിൽ അധികം അംഗങ്ങൾ പങ്കെടുത്തു. കല കുവൈറ്റ് ഫഹാഹീൽ മേഖല ആക്ടിങ് സെക്രട്ടറി ജിൻസ് തോമസ് സ്വാഗതം ആശംസിച്ച ഉദ്‌ഘാടന ചടങ്ങിന് മെഡിക്കൽ ക്യാമ്പ് കൺവീനർ ഡോ: വി. വി. രംഗൻ നന്ദി രേഖപ്പെടുത്തി.