“സ്നേഹ സംഗമം” 2025, കുടുംബസംഗമം സംഘടിപ്പിച്ചു.
കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ് അബ്ബാസിയ മേഖലയിലെ അബ്ബാസിയ നോർത്ത്, ഇ, ജെ, കെ & ഹസ്സാവി ഡി യൂണിറ്റുകൾ ചേർന്ന് “സ്നേഹ സംഗമം 2025” എന്ന പേരിൽ തനത് പരിപാടി സംഘടിപ്പിച്ചു. അബ്ബാസിയ കല സെന്ററിൽ അബ്ബാസിയ ജെ യൂണിറ്റ് കൺവീനർ ഉപേഷിന്റെ അദ്ധ്യക്ഷതയിൽ കല കുവൈറ്റ് ആക്ടിംഗ് പ്രസിഡന്റ് പ്രവീൺ പി വി പരിപാടി ഉദ്ഘാടനം ചെയ്തു. അബ്ബാസിയ മേഖല സെക്രട്ടറി സജീവൻ പി പി, മേഖല ആക്ടിംഗ് പ്രസിഡന്റ് ബിജു ജോസ്, ബാലവേദി കുവൈറ്റ് അബ്ബാസിയ മേഖല പ്രസിഡന്റ് നന്ദന ലക്ഷ്മി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. അബ്ബാസിയ ഇ യൂണിറ്റ് കൺവീനർ രതിൻ രവി, അബ്ബാസിയ കെ യൂണിറ്റ് കൺവീനർ ഹരീന്ദ്രൻ കുപ്ലേരി, ഹസ്സാവി ഡി യൂണിറ്റ് കൺവീനർ വിനു എസ് ആർ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. യൂണിറ്റ് അംഗങ്ങളുടെയും കുട്ടികളുടെയും കലാപരിപാടികൾ ഇതിന്റെ ഭാഗമായി അരങ്ങേറി. അബ്ബാസിയ നോർത്ത് കൺവീനർ ജയേഷ് ഏങ്ങണ്ടിയൂർ സ്വാഗതം ആശംസിച്ച ചടങ്ങിന് പ്രോഗ്രാം ജനറൽ കൺവീനർ മുഹമ്മദ് റഫീഖ് നന്ദി പ്രകാശിപ്പിച്ചു.