പ്രവാസി ക്ഷേമനിധി രജിസ്ട്രേഷൻ ക്യാമ്പയിൻ സംഘടിപ്പിച്ചു.
കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ് സാൽമിയ അമ്മാൻ യൂണിറ്റ് പ്രവാസി ക്ഷേമനിധി രജിസ്ട്രേഷൻ ക്യാമ്പയിൻ സംഘടിപ്പിച്ചു. യൂണിറ്റ് പ്രവർത്തക യോഗത്തോടനുബന്ധിച്ചു സംഘടിപ്പിച്ച പരിപാടിക്ക് ജോയിന്റ് കൺവീനർ പ്രിയ സോനു അധ്യക്ഷത വഹിച്ചു. സാൽമിയ കല സെന്ററിൽ വെച്ചു നടത്തിയ പരിപാടിയിൽ യൂണിറ്റിൽ നിന്ന് നിരവധി പേർ പങ്കെടുത്തു. കേന്ദ്ര പ്രവാസി ക്ഷേമനിധി കോർഡിനേറ്റർ ശങ്കർ റാം വിശദീകരണം നൽകി സംസാരിച്ചു. സാൽമിയ മേഖല കമ്മിറ്റി എക്സിക്യൂട്ടീവ് അനൂപ്, മേഖലയിലെ പ്രവാസി ക്ഷേമനിധി പ്രവർത്തകൻ ഷാജി തൃശ്ശൂർ എന്നിവർ റെജിസ്ട്രേഷന് മേൽനോട്ടം വഹിച്ചു. കല കുവൈറ്റ് കേന്ദ്രകമ്മിറ്റി അംഗങ്ങളായ ശരത് ചന്ദ്രൻ, ജോസഫ് നാനി, സാൽമിയ മേഖല സെക്രട്ടറി അൻസാരി കടയ്ക്കൽ, പ്രസിഡന്റ് അബ്‌ദുൾ നിസാർ, മേഖല എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ആബിദ്, യൂണിറ്റ് കൺവീനർ ജയരാജ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ചടങ്ങിൽ വച്ച് പ്രിയ സോനു ലൈബ്രറിയിലേക്ക് കൈമാറിയ പുസ്തകങ്ങൾ മേഖല പ്രസിഡന്റ് അബ്‌ദുൾ നിസാർ ഏറ്റു വാങ്ങി. യൂണിറ്റിലെ എക്സിക്യൂട്ടീവ് അംഗം അഞ്ജന സജീവ് സ്വാഗതം പറഞ്ഞ പരിപാടിക്ക് യൂണിറ്റ് ജോയിന്റ് കൺവീനർ ബിനു ജോർജ് നന്ദി പറഞ്ഞു.