ഫഹാഹീൽ മേഖലയിൽ മംഗഫ് സെൻട്രൽ യൂണിറ്റ് വിഭജിച്ച് മംഗഫ് ജെ യൂണിറ്റും, ഫഹാഹീൽ വെസ്റ്റ് യൂണിറ്റ് വിഭജിച്ച് ഫഹാഹീൽ നോർത്ത് യൂണിറ്റും നിലവിൽ വന്നു
കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ - കല കുവൈറ്റ്
ഫഹാഹീൽ മേഖലയിലെ മംഗഫ് സെൻട്രൽ യൂണിറ്റ് വിഭജിച്ച് മംഗഫ് ജെ യൂണിറ്റ് നിലവിൽ വന്നു. 25 -06 - 25, ബുധനാഴ്ച വൈകിട്ട് 7 മണിക്ക് മംഗഫ് കല സെന്ററിൽ വെച്ച് നടന്ന യൂണിറ്റ് കൺവെൻഷനിൽ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം തോമസ് ചെപ്പുകുളത്തിന്റെ അധ്യക്ഷതയിൽ കല കുവൈറ്റ് ജനറൽ സെക്രട്ടറി ടി വി ഹിക്മത് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. എക്‌സിക്യൂട്ടീവ് അംഗം ദീപ ബിനു അനുശോചന പ്രമേയം അവതരിപ്പിച്ചു. കൺവീനർ രാജ്‌കുമാർ യൂണിറ്റ് റിപ്പോർട്ട് അവതരിപ്പിച്ചു. ഫഹാഹീൽ മേഖല ആക്ടിങ് സെക്രട്ടറി ജിൻസ് തോമസ് യൂണിറ്റ് വിഭജനം സംബന്ധിച്ച വിശദീകരണവും പുതിയ യൂണിറ്റിന്റെ എക്സിക്യൂട്ടീവ് പാനലും അവതരിപ്പിച്ചു. കല കുവൈറ്റ് ജോയിന്റ് സെക്രട്ടറി പ്രസീദ് കരുണാകരൻ, മേഖല പ്രസിഡന്റ് അരവിന്ദ് കൃഷ്ണൻകുട്ടി, മേഖല എക്സിക്യൂട്ടീവ് അംഗം മാത്യു ജോസഫ് എന്നിവർ കൺവെൻഷന് അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു. കൺവീനറായി ശ്രീജിഷിനെയും നൗഷാദ്, ബീന മനോജ്, എന്നിവരെ ജോയിൻ കൺവീനർമാരായും തെരഞ്ഞെടുത്തു. റിക്സൺ സ്വാഗതം ആശംസിച്ച കൺവെൻഷന് കൺവീനറായി തെരഞ്ഞെടുത്ത ശ്രീജിഷ് നന്ദി പറഞ്ഞു.
ഫഹാഹീൽ വെസ്റ്റ് യൂണിറ്റ് വിഭജിച്ച് ഫഹാഹീൽ നോർത്ത് യൂണിറ്റ് നിലവിൽ വന്നു. 03 - 07 - 25, വ്യഴാഴ്ച വൈകിട്ട് 6:30ന് മംഗഫ് കല സെന്ററിൽ വെച്ച് നടന്ന യൂണിറ്റ് കൺവെൻഷനിൽ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം നോബി ആന്റണിയുടെ അധ്യക്ഷതയിൽ കല കുവൈറ്റ് ട്രഷറർ സുരേഷ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. എക്‌സിക്യൂട്ടീവ് അംഗം കണ്ണൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. കൺവീനർ ഡിപിൻ യൂണിറ്റ് റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് ഫഹാഹീൽ മേഖല ആക്ടിങ് സെക്രട്ടറി ജിൻസ് തോമസ് യൂണിറ്റ് വിഭജനം സംബന്ധിച്ച വിശദീകരണവും പുതിയ യൂണിറ്റിന്റെ എക്സിക്യൂട്ടീവ് പാനലും അവതരിപ്പിച്ചു. കല കുവൈറ്റ് സാമൂഹിക വിഭാഗം സെക്രട്ടറി ദേവദാസ് സെൽവരാജ്, മേഖല പ്രസിഡന്റ് അരവിന്ദ് കൃഷ്ണൻകുട്ടി, മേഖല എക്സിക്യൂട്ടീവ് അംഗം സിറിൽ ഡോമിനിക് എന്നിവർ കൺവെൻഷന് അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു. ഫഹാഹീൽ നോർത്ത് യൂണിറ്റ് കൺവീനറായി അജയകുമാറിനെയും, ജംഷാദ്, രജീഷ് ഇ പി, എന്നിവരെ ജോയിൻ കൺവീനർമാരായും തെരഞ്ഞെടുത്തു. ജോയിൻ കൺവീനർ ഷീന സ്കറിയ സ്വാഗതം ആശംസിച്ച കൺവെൻഷന് കൺവീനർ അജയകുമാർ നന്ദി പറഞ്ഞു.