Trending

News Details

ബാലവേദി കുവൈറ്റ് അബുഹലീഫ മേഖല "സൂംബ ഡാൻസ് വർക്ക്ഷോപ്പ് " സംഘടിപ്പിച്ചു.

  • 18/07/2025
  • 24 Views

കുവൈറ്റ് സിറ്റി: ബാലവേദി കുവൈറ്റ് അബുഹലീഫ മേഖല "സൂംബ ഡാൻസ് വർക്ക്ഷോപ്പ് " സംഘടിപ്പിച്ചു.കുട്ടികളുടെ മാനസികവും ശാരീരികവുമായ ഉന്മേഷം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മെഹ്‌ബൂള കല സെന്ററിൽ വച്ച് നടന്ന പരിപാടി ബാലവേദി കുവൈറ്റ് അബുഹലീഫ മേഖല ആക്ടിങ് പ്രസിഡന്റ് ജുവാനയുടെ അധ്യക്ഷതയിൽ കല കുവൈറ്റ് അബുഹലീഫ മേഖല സെക്രട്ടറി സന്തോഷ് കെ ജി ഉദ്ഘാടനം ചെയ്തു. ബാലവേദി കേന്ദ്ര രക്ഷാധികാരി സമിതി കോർഡിനേറ്റർ ശങ്കർ റാം, ബാലവേദി അബുഹലീഫ മേഖല രക്ഷാധികാരി സമിതി കൺവീനർ നിമ്യ ഗോപിനാഥ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
സൂംബ ഡാൻസ് ട്രെയിനർ സിൻ പ്രീതം സിങ്ങിനുള്ള ഉപഹാരം ബാലവേദി കുവൈറ്റ് പ്രസിഡന്റ് ബ്രയാൻ ചടങ്ങിൽ വച്ച് കൈമാറി.
തുടർന്ന് ട്രെയിനർ സിൻ പ്രീതം സിങ്ങിന്റെ (RDA ഡാൻസ് അക്കാദമി, കുവൈറ്റ് ) നേതൃത്വത്തിൽ ഒരു മണിക്കൂർ നീണ്ട സൂംബ ഡാൻസ് വർക്ക്ഷോപ്പും നടന്നു. ആവേശോജ്വലമായ പരിപാടിയിൽ മേഖലയിലെ വിവിധ ബാലവേദി ക്ലബ്ബുകളിൽ നിന്നുള്ള കുട്ടികളും മാതാപിതാക്കളും അടക്കം നൂറ്റിഅൻപതോളം ആളുകൾ പങ്കെടുത്തു.
പരിപാടിക്ക് ബാലവേദി കുവൈറ്റ് അബുഹലീഫ മേഖല ആക്ടിങ് സെക്രട്ടറി കെവിൻ രാംനാഥ് സ്വാഗതം ആശംസിക്കുകയും ബാലവേദി മേഖല കമ്മിറ്റി അംഗം എഹ്സാൻ ഷാൻ നന്ദിയും രേഖപ്പെടുത്തി.