Trending

News Details

സിനിമ പ്രദർശനം സംഘടിപ്പിച്ചു.

  • 20/07/2025
  • 19 Views

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ്‌ അബുഹലീഫ-ബി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്രശസ്ത സംവിധായകൻ അനുഭവ് സിൻഹയുടെ “ആർട്ടിക്കിൾ -15” എന്ന സിനിമയുടെ പ്രദർശനവും ചർച്ചയും സംഘടിപ്പിച്ചു . നമ്മുടെ ഭരണഘടനയിൽ എല്ലാവർക്കും തുല്യ അവകാശം വിഭാവനം ചെയ്തിട്ടുണ്ടെങ്കിലും രാജ്യത്ത് പലയിടങ്ങളിലും നിലനിൽക്കുന്ന ജാതി വിവേചനവും സവർണ്ണാധിപത്യ മനോഭാവത്തിന്റെ നേർക്കാഴ്ചയും പ്രതിഫലിപ്പിക്കുന്ന ചിത്രമാണ് ആർട്ടിക്കിൾ-15.
മെഹ്ബൂള കല സെന്ററിൽ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം റിഥിൻ പ്രകാശിന്റെ അധ്യക്ഷതയിൽ നടന്ന സിനിമ പ്രദർശനം കല കുവൈറ്റ് ആക്ടിങ് സെക്രട്ടറി പ്രസീദ് കരുണാകരൻ ഉദ്ഘാടനം ചെയ്തു. കല കുവൈറ്റ്‌ ട്രെഷറർ പി ബി സുരേഷ് ,മേഖല സെക്രട്ടറി സന്തോഷ് കെ ജി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.മേഖല പ്രസിഡന്റ്‌ ജോബിൻ ജോൺ,കേന്ദ്രകമ്മറ്റി അംഗം പ്രസീത ജിതിൻ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.
യൂണിറ്റ് കൺവീനർ രജീഷ് മോസ്കോ സ്വാഗതം പറഞ്ഞ പരിപാടിക്ക് യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം ഉമേഷ് കൃഷ്ണൻ നന്ദി രേഖപ്പെടുത്തി.