Trending

News Details

തനത് പരിപാടി “നിലാമഴ 2025” സംഘടിപ്പിച്ചു

  • 27/07/2025
  • 10 Views

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ- കല കുവൈറ്റ് അബ്ബാസിയ എ, ജി,എഫ് യൂണിറ്റുകൾ ചേർന്ന് “നിലമഴ 2025 “എന്ന പേരിൽ തനത് പരിപാടി സംഘടിപ്പിച്ചു. അബ്ബാസിയ എഫ് യൂണിറ്റ് കൺവീനർ ദിജിലാലിന്റെ അധ്യക്ഷതയിൽ കല കുവൈറ്റ്‌ പ്രസിഡന്റ് മാത്യു ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു. കല കുവൈറ്റ് അബ്ബാസിയ മേഖല സെക്രട്ടറി സജീവൻ പിപി, മേഖല പ്രസിഡന്റ് കൃഷ്ണൻ മേലത്,കേന്ദ്ര കമ്മറ്റി അംഗം തോമസ് വർഗീസ്, ബാലവേദി അബ്ബാസിയ മേഖല പ്രസിഡന്റ് നന്ദന ലക്ഷ്മി,അബ്ബാസിയ മേഖല കല വിഭാഗം ദൃപക്, മേഖല എക്സിക്യൂട്ടീവ് അംഗങ്ങളായ തോമസ് സിറിൽ, മുഹമ്മദ് ബഷീർ,അബ്ബാസിയ
ജി യൂണിറ്റ് കൺവീനർ കൃഷ്ണകുമാർ
എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അബ്ബാസിയ എ യൂണിറ്റ് കൺവീനർ വിമോദ് സികെ സ്വാഗതം ആശംസിച്ച ചടങ്ങിന് പ്രോഗ്രാം കൺവീനർ ബാബു വാഴക്കാട്ടിൽ നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് പൊലിക നാടൻ പാട്ടുകൂട്ടം കുവൈറ്റ് “ചൂട്ട്” നാടൻപാട്ടുകൾ അവതരിപ്പിച്ചു.