Trending

News Details

സാൽമിയ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

  • 27/07/2025
  • 13 Views

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസ്സോസിയേഷൻ - കല കുവൈറ്റ് സാൽമിയ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സാൽമിയ ക്ലിനിക്കുമായി സഹകരിച്ചുകൊണ്ട് നടത്തിയ ക്യാമ്പ് മേഖല പ്രസിഡന്റ് അബ്‌ദുൾ നിസാറിന്റെ അദ്ധ്യക്ഷതയിൽ കല കുവൈറ്റ് പ്രസിഡന്റ് മാത്യു ജോസഫ് ഉദ്ഘാടനം ചെയ്തു. കല കുവൈറ്റ് വൈസ് പ്രസിഡന്റ് പ്രവീൺ പി വി ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ജെ സജി ,ശരത് ചന്ദ്രൻ ,ജഗദീഷ് എന്നിവർ സന്നിഹിതരായിരുന്നു. ബ്ലഡ് ഷുഗർ, ബ്ലഡ് പ്രെഷർ, കൊളസ്‌ട്രോൾ ഉത്പാടെയുള്ള പരിശോധനകൾക്ക് പുറമേ ജനറൽ ഫിസിഷ്യൻ, ഗൈനക്കോളജി, ഡെന്റൽ തുടങ്ങിയ വിഭാഗങ്ങളിൽ പ്രമുഖ ഡോക്ടർമാരായ ഡോ: നിധിൻ ശിവദാസ് ,ഡോ:അരുൺ കുമാർ ,ഡോ:അബ്‌സീന ,ഡോ:പ്രകൃതി നമ്പ്യാർ എന്നിവരുടെ സേവനങ്ങളും ക്യാമ്പിൽ ലഭ്യമായിരുന്നു. സാൽമിയ ക്ലിനിക്കിന്റെ സൗജന്യ സേവനത്തിനുള്ള കലയുടെ ഉപഹാരം കല കുവൈറ്റ് പ്രസിഡന്റ് മാത്യു ജോസഫ് മാനേജർ സലാഹിന് കൈമാറി .നൂറ്റിഅമ്പതിൽപരം ആളുകൾ പങ്കെടുത്ത മെഡിക്കൽ ക്യാമ്പിന് മേഖല കമ്മിറ്റി അംഗങ്ങൾ നേതൃത്വം നൽകി. മേഖല സെക്രട്ടറി അൻസാരി കടയ്ക്കൽ സ്വാഗതം ആശംസിച്ച ക്യാമ്പിന് മേഖല എക്സിക്യൂട്ടീവ് അംഗം നൗഷാദ് നന്ദി രേഖപ്പെടുത്തി.