Trending

News Details

കുവൈറ്റ് കലാട്രസ്റ്റ് ജൂബിലി ആഘോഷങ്ങളുടെ വിജയത്തിനായി സ്വാഗത സംഘം രൂപീകരിച്ചു.

  • 30/07/2025
  • 13 Views

തൃശൂർ: കുവൈറ്റ് കലാട്രസ്റ്റ് ജൂബിലി ആഘോഷങ്ങളുടെ വിജയത്തിനായി സ്വാഗത സംഘം രൂപീകരിച്ചു. 2025 ഓഗസ്റ്റ് 17 നു തൃശൂർ ദാസ് കോണ്ടിനെന്റൽ ഹോട്ടലിൽ ബഹു: കേരള മുഖ്യമന്ത്രി പിണറായി വിജയനാണ് ജൂബിലി ആഘോഷം ഉൽഘാടനം ചെയുന്നത്.
തൃശൂർ അഴിക്കോടൻ സ്മാരകത്തിൽ ജൂലൈ 29ന് നടന്ന സ്വാഗത സംഘ രൂപീകരണ യോഗം ട്രസ്റ്റ്‌ ഡയറക്ടർബോർഡ് അംഗം ചന്ദ്രമോഹനന്റെ അധ്യക്ഷതയിൽ സിപിഎം ജില്ലാ സെക്രട്ടറി സ: കെ വി അബ്‌ദുൾ ഖാദർ ഉദ്ഘാടനം ചെയ്തു. കല കുവൈറ്റ്‌ ജനറൽ സെക്രട്ടറി ടി വി ഹിക്മത് കലയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. തുടർന്ന് സ: കെ വി അബ്‌ദുൾ ഖാദർ ചെയർമാനായി 51 അംഗ കമ്മറ്റിയും രൂപീകരിച്ചു. ട്രസ്റ്റ്‌ സെക്രട്ടറി സുദർശനൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ സ്വാഗതസംഘം കൺവീനർ സ: എം കെ ശശിധരൻ നന്ദി രേഖപ്പെടുത്തി. കല കുവൈറ്റ്‌ കേന്ദ്ര കമ്മറ്റി അംഗം ജോസഫ്‌ നാനിയും ചടങ്ങിൽ സംബന്ധിച്ചു.
സാംസ്കാരിക - സാമൂഹ്യ മേഖലകളിലെ തിരഞ്ഞെടുക്കുന്ന ശാഖകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്കായി എല്ലാ വർഷവും കല ട്രസ്റ്റ് നൽകിവരുന്ന പുരസ്കാരത്തിന് ഈ വർഷം അർഹനായിട്ടുള്ളത് പ്രശസ്ത എഴുത്തുകാരൻ ബെന്യാമിനാണ്. അമ്പതിനായിരം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. ആഗസ്റ്റ് 17ന് തൃശൂരിൽ വച്ച് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ബെന്യാമിന് പുരസ്കാരം സമ്മാനിക്കും. പത്താംതരത്തിൽ കേരളാ സിലബസിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ എന്റോവ്മെന്റ് വിതരണവും ചടങ്ങിൽ വെച്ച് നടക്കും. ജൂബിലി ആഘോഷത്തിന്റെ ഭാഗമായി 100 വിദ്യാർത്ഥികൾക്കാണ് ഇത്തവണ എന്റോവ്മെന്റ് നൽകുന്നത്. മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിമാരും സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ സംബന്ധിക്കും.