Trending

News Details

പുസ്തക ആസ്വാദനം സംഘടിപ്പിച്ചു.

  • 31/07/2025
  • 11 Views

കുവൈറ്റ് സിറ്റി: കേരള ആർട്ട്‌ ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ്‌ അബുഹലീഫ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിമാസ പുസ്തക ആസ്വാദനം സംഘടിപ്പിച്ചു. മേഖല എക്സിക്യൂട്ടീവ് സുധിന്റെ അധ്യക്ഷതയിൽ മെഹ്ബൂള കല സെന്ററിൽ നടന്ന പരിപാടിയിൽ പ്രശസ്ത പ്രവാസി സാഹിത്യകാരൻ പ്രേമൻ ഇല്ലത്തിന്റെ 'നഗരത്തിന്റെ മാനിഫെസ്റ്റോ' എന്ന നോവൽ കല കുവൈറ്റ് കേന്ദ്ര കമ്മിറ്റി അംഗം മണിക്കുട്ടൻ കോന്നിയും 'പുറത്താക്കപ്പെട്ടവരുടെ പുസ്തകം' എന്ന നോവൽ അബുഹലീഫ എഫ് യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം സജി സാമുവലും അവതരിപ്പിച്ചു. എഴുത്തുകാരൻ പ്രേമൻ ഇല്ലത്ത് തന്റെ എഴുത്തനുഭവം സദസ്സ്യരുമായി പങ്കുവച്ചു. നിരവധിപേർ പുസ്തക ആസ്വാദനത്തിന്റെ ഭാഗമായി തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെച്ചു. കല കുവൈറ്റ് ആക്‌റ്റിംഗ് സെക്രട്ടറി പ്രസീദ് കരുണാകരൻ, കല കുവൈറ്റ് ട്രെഷറർ പി ബി സുരേഷ്, സാഹിത്യവിഭാഗം സെക്രട്ടറി മണികണ്ഠൻ വട്ടംകുളം എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. മേഖല സെക്രട്ടറി സന്തോഷ് കെ ജി സ്വാഗതം ആശംസിച്ച പരിപാടിക്ക് മേഖല സാഹിത്യ വിഭാഗം ചുമതല വഹിക്കുന്ന ഗായത്രി നന്ദി രേഖപ്പെടുത്തി.