അബ്ബാസിയ മേഖല "ഗ്രാമോത്സവം", തനത് പരിപാടിയുടെ സ്വഗതസംഘം രൂപീകരിച്ചു.
കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ് അബ്ബാസിയ മേഖല സംഘടിപ്പിക്കുന്ന "ഗ്രാമോത്സവം", തനത് പരിപാടിയുടെ സ്വഗതസംഘം രൂപീകരിച്ചു. മേഖല പ്രസിഡന്റ് കൃഷ്ണ മേലത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അബ്ബാസിയ മേഖല സെക്രട്ടറി പി പി സജീവൻ പരിപാടിയെ കുറിച്ച് വിശദീകരിച്ചു. കല കുവൈറ്റ് പ്രസിഡന്റ് മാത്യു ജോസഫ്, വൈസ് പ്രസിഡന്റ് പ്രവീൺ പി വി എന്നിവർ സന്നിഹിതരായിരുന്നു, അശോകൻ കൂവ (ജനറൽ കൺവീനർ) ശ്രീകുമാർ വല്ലന (കൺവീനർ) ദൃപക് (പ്രോഗ്രാം കൺവീനർ) ബിജു ജോസ് (ഫിനാൻസ്)
ലിജോ ജോസഫ്, ബഷീർ (വളണ്ടിയർ) സായ്രാജ്, രാജേഷ് ശേഖർ (ഫുഡ്) പ്രശാന്ത്, ശ്രീലാൽ (സ്റ്റേജ്)
ബിജു വിദ്യാനന്ദൻ (ഗെയിംസ്) എന്നിവരടങ്ങുന്ന കമ്മിറ്റിയെ തെരഞ്ഞെടുത്തു. മേഖല കലാവിഭാഗം ചുമതലയുള്ള ദൃപക് സ്വാഗതം ആശംസിച്ച ചടങ്ങിന് ജനറൽ കൺവീനർ അശോകൻ കൂവ നന്ദി രേഖപ്പെടുത്തി