Trending

News Details

കല കുവൈറ്റ് ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ "ഫോട്ടോഗ്രഫിയിൽ നിന്ന് ഹൈബ്രിഡ് ക്രിയേഷനിലേക്ക് " എന്ന വിഷയത്തിൽ വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു.

  • 01/08/2025
  • 14 Views

കുവൈറ്റ് സിറ്റി: കേരള ആർട്ട്‌ ലവേഴ്സ് അസോസിയേഷൻ – കല കുവൈറ്റ് ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ Nikon School, Wild Eye Creations എന്നിവയുടെ സഹകരണത്തോടെ ഫോട്ടോഗ്രഫി വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. "Hybrid Creators Workshop" എന്ന പേരിൽ ജൂലൈ 31-ാം തീയതി വൈകിട്ട് 6:00 മണിക്ക് അബ്ബാസിയ കല സെൻററിൽ നടന്ന പരിപാടിയിൽ രജിസ്റ്റർ ചെയ്ത കലയുടെ 75 ഓളം അംഗങ്ങൾ പങ്കെടുത്തു.
കല കുവൈറ്റ് പ്രസിഡണ്ട് മാത്യു ജോസഫിന്റെ അധ്യക്ഷതയിൽ ആരംഭിച്ച പരിപാടി ആക്ടിംഗ് സെക്രട്ടറി പ്രസീദ് കരുണാകരൻ ഉദ്ഘാടനം ചെയ്തു. കലാ വിഭാഗം സെക്രട്ടറി നിഷാന്ത് ജോർജ്ജ് ആശംസകൾ അറിയിച്ചു സംസാരിച്ചു. ഫിലിം സൊസൈറ്റി കൺവീനർ അജിത് പട്ടമന സ്വാഗതം ആശംസിച്ച ചടങ്ങിന് കല കുവൈറ്റ് വൈസ് പ്രസിഡണ്ട് പ്രവീൺ പി .വി നന്ദി രേഖപ്പെടുത്തി. അബ്ബാസിയ മേഖല സെക്രട്ടറി സജീവൻ പി പി, നിക്കോൺ പ്രതിനിധി മുബാറക് എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. പരിപാടിയിൽ പങ്കെടുത്ത അംഗങ്ങൾക്ക് ഫോട്ടോഗ്രാഫി, സിനിമട്ടോഗ്രാഫി, സ്ക്രിപ്റ്റിംഗ്, തുടങ്ങിയ മേഖലകളിൽ നിക്കോൺ പ്രതിനിധികൾ പരിശീലനം നൽകി. പരിശീലകർക്കും ബന്ധപ്പെട്ടവർക്കും കല കുവൈറ്റിന്റെ മെമന്റോ ഭാരവാഹികൾ കൈമാറി.