Trending

News Details

ഗൃഹാങ്കണ പുസ്തകാസ്വാദനം സംഘടിപ്പിച്ചു.

  • 22/08/2025
  • 386 Views

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ് സാൽമിയ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന ഗൃഹാങ്കണങ്ങളിലെ പുസ്തകാസ്വാദന പരിപാടിയുടെ ഭാഗമായി ഹവല്ലി എ യൂണിറ്റ്, എം മുകന്ദന്റെ "ഓട്ടോറിക്ഷക്കാരന്റെ ഭാര്യ" എന്ന പുസ്തകത്തെ ആസ്പദമാക്കി പുസ്തകാസ്വാദനം സംഘടിപ്പിച്ചു. കല കുവൈറ്റ് കേന്ദ്ര കമ്മിറ്റി അംഗം ജോസഫ് നാനി പരിപാടി ഉദ്ഘാടനം ചെയ്തു. ഗിരീഷിന്റെ വസതിയിൽ നടന്ന പുസ്തകാസ്വാദനത്തിൽ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ അജിത ശിവരാമൻ പുസ്തകാവതരണം നടത്തി, മുഹമ്മദ് പണ്ഡാരി മോഡറേറ്ററായും പ്രവർത്തിച്ചു. നിരവധിപേർ ചർച്ചയിൽ പങ്കെടുത്തു. സാൽമിയ മേഖല സെക്രട്ടറി അൻസാരി കടയ്ക്കൽ, സാഹിത്യ വിഭാഗം ചുമതല വഹിക്കുന്ന സന്തോഷ് രഘു, മേഖല കമ്മറ്റി അംഗങ്ങളായ അജിത് പട്ടമന, ഗിരീഷ് എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു. യൂണിറ്റ് കൺവീനർ ജിജോ വർഗീസ് സ്വാഗതം പറഞ്ഞ ചടങ്ങിന് മേഖല എക്സിക്യൂട്ടീവ് അംഗം ഗിരീഷ് നന്ദി രേഖപ്പെടുത്തി.