Trending

News Details

കവിയരങ്ങ് 2025 സംഘടിപ്പിച്ചു.

  • 30/08/2025
  • 104 Views

28 ആഗസ്റ്റ്, 2025. കുവൈറ്റ്‌ സിറ്റി: കേരള ആർട്ട്‌ ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ്‌, ഫഹാഹീൽ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കവിയരങ്ങ് 2025 സംഘടിപ്പിച്ചു. മേഖല പ്രസിഡന്റ് അരവിന്ദ് കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ മംഗഫ് കല സെന്ററിൽ നടന്ന പരിപാടി കല കുവൈറ്റ്‌ സാഹിത്യവിഭാഗം സെക്രട്ടറി മണികണ്ഠൻ വട്ടംകുളം ഉദ്ഘാടനം ചെയ്തു.
തുടർന്ന് അജിത് വർഗീസ്, വേണു വി. പിള്ള , മഞ്ജു ജൈജു, മണിക്കുട്ടൻ കോന്നി, ഷംല ഷക്കീൽ, ഷീല അനിൽകുമാർ, ജിതേഷ് രാജ്, മോളി ഇളംദേശം, ബിന്ദു മോൾ, ഉത്തമൻ കുമരൻ, മണിക്കുട്ടൻ കോന്നി, അനീഷ് വർഗീസ് പള്ളിക്കര, ചിഞ്ചു അച്ചു, സൂരജ് മഠത്തിൽ, ശിവാനി എസ് പിള്ള തുടങ്ങി കുവൈറ്റിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കവികൾ സ്വന്തം കവിതകൾ അവതരിപ്പിച്ചു. പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു. ചടങ്ങിന് മേഖല സെക്രട്ടറി സജിൻ മുരളി സ്വാഗതവും ഫഹാഹീൽ മേഖല സാഹിത്യ വിഭാഗം ചുമതല വഹിക്കുന്ന വിജയകുമാർ നന്ദിയും രേഖപ്പെടുത്തി.