"ഗ്രാമോത്സവം" സംഘടിപ്പിച്ചു.
കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ് അബ്ബാസിയ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമോത്സവം സംഘടിപ്പിച്ചു. അബ്ബാസിയ മേഖല പ്രസിഡന്റ് കൃഷ്ണ മേലത്തിന്റെ അധ്യക്ഷതയിൽ ഓക്സ്ഫോർഡ് പാകിസ്ഥാനി ഇംഗ്ലീഷ് സ്കൂൾ അബ്ബാസിയയിൽ വച്ച് നടന്ന സാംസ്‌കാരിക സമ്മേളനം കല കുവൈറ്റ് ജനറൽ സെക്രട്ടറി ടി വി ഹിക്മത് ഉദ്‌ഘാടനം ചെയ്തു. കല കുവൈറ്റ് പ്രസിഡന്റ് മാത്യു ജോസഫ്, വൈസ് പ്രസിഡന്റ് പ്രവീൺ പി വി എന്നിവർ ആശംസകളറിയിച്ച് സംസാരിച്ചു. മേഖല കലാവിഭാഗം ചുമതലയുള്ള ധൃപക് സുരേഷ് ബാബു , മാവേലി എന്നിവർ സ്റ്റേജിൽ സന്നിഹിതരായിരുന്നു. അബ്ബാസിയ മേഖല സെക്രട്ടറി സജീവൻ പി പി സ്വാഗതം ആശംസിച്ച ചടങ്ങിന് ഗ്രാമോത്സവം ജനറൽ കൺവീനർ അശോകൻ കൂവ നന്ദി പറഞ്ഞു.
മാവേലിയുടെയും കേരളീയ വസ്ത്രമണിഞ്ഞ ബാലികമാരുടെയും പുലിക്കളിയുടെയും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ തുടങ്ങിയ ഘോഷയാത്രയും, മേഖലയിലെ അംഗങ്ങളുടെ വിവിധ കലാ പരിപാടികളും, ഓണക്കളികളും, വ്യത്യസ്ത രുചികളിൽ ഇരുപതോളം വരുന്ന പായസമേളയും, ഒടുവിലായി മേഖലയിലെ ഗായകർ അവതരിപ്പിച്ച ഗാനമേളയും പരിപാടിക്ക് മാറ്റുകൂട്ടി.