ബാലവേദി കുവൈറ്റ് "കെമിസ്ട്രി ഓഫ് ആക്ടിങ് " എന്ന പേരിൽ മുഖാമുഖം സംഘടിപ്പിച്ചു.
കുവൈറ്റ് സിറ്റി: പ്രശസ്ത സിനിമ-നാടക നടൻ സന്തോഷ് കീഴാറ്റൂർ ബാലവേദി കുവൈറ്റ് കുട്ടികളുമായി "കെമിസ്ട്രി ഓഫ് ആക്ടിങ് "എന്ന പേരിൽ മുഖാമുഖവും വർക്ക്‌ഷോപ്പും സംഘടിപ്പിച്ചു. സെപ്റ്റംബർ 11, വൈകുന്നേരം 7 മണിക്ക് അബ്ബാസിയ കല സെന്ററിൽ വച്ച് ബാലവേദി അബ്ബാസിയ മേഖല പ്രസിഡണ്ട് നന്ദന ലക്ഷ്മിയുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ അഭിനയത്തിന്റെ ബാലപാഠങ്ങൾ ലളിതമായ രീതിയിൽ കഥകളിലൂടെയും കളികളിലൂടെയും രണ്ടരമണിക്കൂർ സമയം നടൻ സന്തോഷ് കീഴാറ്റൂർ കുട്ടികൾക്ക് വിശദീകരിച്ചു. തുടർന്ന് അഭിനയത്തിന്റെ വിവിധ മേഖലകളെ സംബന്ധിച്ച് കുട്ടികൾ ചോദിച്ച ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. കുവൈറ്റിന്റെ വിവിധ മേഖലകളിൽ നിന്നായി അൻപതോളം കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു. ബാലവേദി ജനറൽ സെക്രട്ടറി അഞ്ജലിറ്റ രമേശ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ബാലവേദി അബാസ്സിയ മേഖല സെക്രട്ടറി ശിവാനി ശൈമേഷ് നന്ദി രേഖപെടുത്തി. കല കുവൈറ്റ് ജനറൽ സെക്രട്ടറി ടി. വി ഹിക്മത് ബാലവേദി കേന്ദ്ര രക്ഷാധികാരി കോർഡിനേറ്റർ ശങ്കർ റാം എന്നിവരും സന്നിഹിതരായിരുന്നു.