Trending

News Details

“പാട്ട് പൂക്കും കാലം - 2025” സിനിമാറ്റിക് ഗ്രൂപ്പ് സോങ്ങ് മത്സരം സംഘടിപ്പിച്ചു.

  • 06/10/2025
  • 4 Views

കുവൈറ്റ്‌ സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ് സാൽമിയ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ "പാട്ട് പൂക്കും കാലം - 2025" സിനിമാറ്റിക് ഗ്രൂപ്പ് സോങ്ങ് മത്സരം സംഘടിപ്പിച്ചു. സാൽമിയ ഇന്ത്യൻ പബ്ലിക് സ്കൂളിൽ മേഖല പ്രസിഡന്റ്‌ അബ്‌ദുൾ നിസാറിന്റെ അധ്യക്ഷതയിൽ കല കുവൈറ്റ് ജനറൽ സെക്രട്ടറി ടി വി ഹിക്മത് ഉദ്ഘാടനം നിർവഹിച്ചു. കല കുവൈറ്റ് പ്രസിഡന്റ്‌ മാത്യു ജോസഫ്, വൈസ് പ്രസിഡന്റ്‌ പ്രവീൺ പി വി തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
മേഖല സെക്രട്ടറി അൻസാരി കടയ്ക്കൽ സ്വാഗതം ആശംസിച്ച യോഗത്തിന് സ്വാഗതസംഗം ജനറൽ കൺവീനർ റിച്ചി കെ ജോർജ് നന്ദി രേഖപ്പെടുത്തി.
തുടർന്ന് കല കുവൈറ്റ് അംഗങ്ങൾക്കായി സംഘടിപ്പിച്ച മത്സരത്തിൽ കലയുടെ വിവിധ മേഖലയിൽ നിന്നുമായി സീനിയർ, ജൂനിയർ വിഭാഗങ്ങളിലായി 16 ടീമുകൾ പങ്കെടുത്തു. മത്സരത്തിൽ സാൽമീയ മേഖലയിലെ ടീം നാടോടിക്കാറ്റ് ഒന്നാം സ്ഥാനവും അബൂഹലീഫ മേഖലയിലെ ടീം കളിക്കൂട്ടം രണ്ടാം സ്ഥാനവും, അബ്ബാസിയ മേഖലയിലെ ടീം തിര മൂന്നാം സ്ഥാനവും കരസ്ഥമാക്കി.ജൂനിയർ വിഭാഗത്തിൽ നിന്നും സാൽമിയ എ ടീം ഒന്നാം സ്ഥാനവും ടീം മഴവില്ല് രണ്ടാം സ്ഥാനവും ടീം മാരിവില്ല് മൂന്നാം സ്ഥാനത്തിനും അർഹരായി . ഓഡിയൻസ് പോൾ അവാർഡ് ടീം തിര കരസ്ഥമാക്കി. വിജയികളായ ടീമുകൾക്ക് കേന്ദ്ര, മേഖല ഭാരവാഹികൾ സമ്മാനങ്ങൾ വിതരണം ചെയ്തു. സാൽമിയ മേഖല കമ്മിറ്റി അംഗങ്ങൾ, പാട്ട് പൂക്കും കാലം സംഘാടക സമിതി അംഗങ്ങൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. അഞ്ജന സജീവ് പരിപാടിയുടെ അവതാരകായായി. മത്സരശേഷം കുവൈറ്റിലെ കലാകാരൻമാർ അവതരിപ്പിച്ച ഗാനസന്ധ്യ ഏറെ ആസ്വാദ്യകരമായിരുന്നു .
See insights
All reactio