ഫഹഹീൽ കല സെന്ററിൽ കല കുവൈറ്റ് പ്രസിഡന്റ് മാത്യു ജോസഫിന്റ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കല കുവൈറ്റ് മുൻ ഭാരവാഹികൾ, മുതിർന്ന പ്രവർത്തകർ,കേന്ദ്ര കമ്മിറ്റി അംഗങ്ങൾ മേഖല കമ്മിറ്റി അംഗങ്ങൾ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
കല കുവൈറ്റ് ജനറൽ സെക്രട്ടറി ടി വി ഹിക്മത് കലയുടെ ഉപഹാരവും, ഫഹഹീൽ ഈസ്റ്റ് യൂണിറ്റ് കൺവീനർ അഭിരാജ് യൂണിറ്റിന്റെ ഉപഹാരവും കൈമാറി.
ചടങ്ങിൽ മധു കൃഷ്ണ വരച്ച സുഗതകുമാറിന്റെ ചിത്രം അദ്ദേഹത്തിന് കൈമാറി.  തുടർന്ന് സുഗതകുമാർ ചടങ്ങിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ സെക്രട്ടറി ജെ സജി, കല കുവൈറ്റ് ട്രഷറർ പി ബി സുരേഷ്, എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.