Trending

News Details

മെഹബുള സീ സൈഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

  • 18/10/2025
  • 4 Views

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ് അബുഹലീഫ മേഖലയിലെ മെഹ്‌ബുള സീ സൈഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ കേരളൈറ്റ്സ് മെഡിക്കൽ ഫോറം -കെ എം എഫ് കുവൈറ്റിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം ലാലിന്റെ അദ്ധ്യക്ഷതയിൽ ഷോയ്‌ബ സി ജി സി ലേബർ ക്യാമ്പിൽ നടന്ന മെഡിക്കൽ ക്യാമ്പ് കല കുവൈറ്റ് ട്രഷറർ പി ബി സുരേഷ് ഉദ്ഘാടനം ചെയ്തു. കല കുവൈറ്റ് ജോയിന്റ് സെക്രട്ടറി പ്രസീദ് കരുണാകരൻ, മേഖല സെക്രട്ടറി സന്തോഷ് കെ ജി, കല കുവൈറ്റ് സാമൂഹിക വിഭാഗം സെക്രട്ടറി ദേവദാസ്, മേഖല എക്സിക്യൂട്ടിവ് രഞ്ജൻ കണ്ണാട്ട്, കെ എം എഫ് കേന്ദ്ര കമ്മിറ്റി അംഗം ജോബി ബേബി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
കല കുവൈറ്റ് കേന്ദ്രകമ്മിറ്റി അംഗങ്ങളായ ശങ്കർറാം, മണിക്കുട്ടൻ, മേഖല പ്രസിഡണ്ട് ജോബിൻ ജോൺ, മേഖല എക്സിക്യൂട്ടീവ് അംഗം ഗോപീകൃഷ്ണൻ, കെ എം എഫ് ജനറൽ സെക്രട്ടറി ലിജോ അടുക്കോലിൽ, കെ എം എഫ് കേന്ദ്രകമ്മറ്റി അംഗങ്ങളായ സുജീഷ് ഗോവിന്ദ്, ഷീന സ്കറിയ എന്നിവർ സന്നിഹിതരായിരുന്നു.
ഇരുനൂറ്റിനാല്പത്തിൽപരം ആളുകൾ പങ്കെടുത്ത മെഡിക്കൽ ക്യാമ്പിന് സാൽമിയ ക്ലിനിക്കിലെ ഡോക്ടർമാരായ ഡോ:അരുൺ കുമാർ, ഡോ: സൗമ്യ ഷെട്ടി എന്നിവർ നേതൃത്വം നൽകി. യൂണിറ്റ് ജോയിന്റ് കൺവീനർമാരായ രഞ്ജിത്ത് സുരേന്ദ്രൻ, ശിഹാബ് എ, എക്സിക്യൂട്ടീവ് അംഗങ്ങൾ ജോയ് ആൻഡ്രൂസ്, ഗോപി കെ.ടി, ബിജു ജോൺ, യൂണിറ്റ് അംഗങ്ങളായ സിജിൻ, ജോസ് സി എബ്രഹാം, അബ്ബാസ്, വൈശാഖ്, റെജി തോമസ്, ബിനോയ് എബ്രഹാം എന്നിവർ വിവിധ സബ്കമ്മറ്റികൾക്ക് നേതൃത്വം നൽകി. കെ എം എഫ് പ്രവർത്തകരായ ഗ്ലാഡ്സൺ സാം ഫിലിപ്പ്, സുജ ഗ്ലാഡ്സൺ, അനിൽ പി ജോസ്, ഷീജ സേവിയർ, ചിഞ്ചു വിൽസൺ, സീലിയാ സണ്ണി, ഷൈജു എബ്രഹാം എന്നിവർ മെഡിക്കൽ ക്യാമ്പിന്റെ ഭാഗമായി പ്രവർത്തിച്ചു. ക്യാമ്പിന് നേതൃത്വം കൊടുത്ത ഡോക്ടർമാർക്കുള്ള കലയുടെ സ്നേഹോപഹാരം കലയുടെ കേന്ദ്ര ഭാരവാഹികളും യൂണിറ്റ് ഭാരവാഹികളും ചേർന്ന് നിർവഹിച്ചു.
യൂണിറ്റ് കൺവീനർ അജിത്ത് വർഗ്ഗീസ് സ്വാഗതം ആശംസിച്ച ക്യാമ്പിന് യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം വിജു രാവുണ്ണി നന്ദി രേഖപ്പെടുത്തി.
See insights
All reactions