Trending

News Details

നോർക്ക കെയറിന്റെ രെജിസ്ട്രേഷൻ - കല കുവൈറ്റിന്റെ മേഖല ഓഫീസുകളിൽ ഒരുക്കിയ സൗജന്യ സേവനത്തിനായി ദിനേന എത്തുന്നത് നിരവധി പ്രവാസികൾ.

  • 22/10/2025
  • 4 Views

കുവൈറ്റ് സിറ്റി: പ്രവാസികളായ കേരളീയർക്കും കുടുംബാംഗങ്ങൾക്കുമായി നോർക്ക റൂട്ട്‌സ് നടപ്പാക്കുന്ന സമഗ്ര ആരോഗ്യ - അപകട ഇൻഷുറൻസ് പദ്ധതിയായ "നോർക്ക കെയർ" രെജിസ്ട്രേഷൻ കല കുവൈറ്റിന്റെ നാല് മേഖലകളിലും പുരോഗമിക്കുന്നു. അബ്ബാസിയ ഓഫീസിൽ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് അഭൂതപൂർവ്വമായ തിരക്കാണ് അനുഭവപ്പെടുന്നത്. പദ്ധതിയിൽ ചേരുവാൻ താല്പര്യപ്പെടുന്നവർ കല കുവൈറ്റിന്റെ യൂണിറ്റ് കൺവീനർമാരെ ബന്ധപ്പെട്ട് ആവശ്യമായ രേഖകൾ കൈമാറി പദ്ധതിയിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.
കേരളസർക്കാരിന്റെ സമഗ്ര ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകുന്നതിന് പ്രാഥമിക പോളിസി ഉടമക്ക് സാധുതയുള്ള നോർക്ക ഐ ഡി കാർഡ് ഉണ്ടായിരിക്കണം. കാലാവധിയുള്ള നോർക്ക ഐ ഡി കാർഡ് ഉള്ള, ഇൻഷുറൻസ് പരിരക്ഷ ലഭിക്കുവാൻ താൽപര്യപ്പെടുന്ന പ്രാഥമിക അപേക്ഷക / അപേക്ഷകൻ, നോർക്ക ID കാർഡിന്റെ കോപ്പിയോടൊപ്പം പദ്ധതിയിൽ ചേർക്കേണ്ട കുടുംബാംഗങ്ങളുടെ രേഖയുടെ കോപ്പി (ആധാർ / പാസ്പോര്ട്ട് / ജനനസർട്ടിഫിക്കറ്റ് / മറ്റു അനുവദനീയമായ രേഖകളിൽ ഏതെങ്കിലുമൊന്ന്) കൈമാറേണ്ടതാണ്. രേഖകൾ നേരിട്ട് കൈമാറുവാൻ പ്രായോഗിക ബുദ്ധിമുട്ടുള്ളവർ norkacarekalakuwait@gmail.com എന്ന വിലാസത്തിൽ രേഖകൾ അയച്ചുകൊടുക്കാവുന്നതാണ്.
നോർക്ക റൂട്സിന്റെ നോർക്ക ഐ ഡി കാർഡിന് ഇതുവരെ അപേക്ഷിക്കാത്തവർ, ഐ ഡി കാർഡ് മൂന്നു വർഷത്തെ കാലാവധി കഴിഞ്ഞിട്ടും പുതുക്കാത്തവർ എന്നിവർ കല കുവൈറ്റിന്റെ മേഖല ഓഫീസുകളുമായോ, യൂണിറ്റിന്റെ ചുമതലക്കാരുമായോ എത്രെയും പെട്ടെന്ന് ബന്ധപ്പെട്ട് ഐ ഡി കാർഡ് സാധുവാക്കുന്നതിനായുള്ള അപേക്ഷ സമർപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് ചുവടെകൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:
97482916 / 55416559 / 99030715 / 66759266 / 51449254 / 50107068.
See insights
All reaction