Trending

News Details

സൈനബ ബീവിയുടെ കുടുംബത്തിനുള്ള ധനസഹായം കൈമാറി.

  • 04/07/2022
  • 2353 Views


വനിതാവേദി കുവൈറ്റ്‌ ഫർവാനിയ യൂണിറ്റ് അംഗമായിരിക്കെ മരണമടഞ്ഞ സൈനബ ബീവിയുടെ കുടുംബത്തിനുള്ള ധനസഹായം കൈമാറി. സി.പി.ഐ.എം കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിൽ വെച്ച്‌ നടന്ന ചടങ്ങിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗവും,സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ സ:കൃഷ്ണകുമാരി രാജശേഖരൻ തുക കൈമാറി. പ്രവാസി ക്ഷേമനിധി ബോർഡ്‌ ഡയറക്ടർ എൻ.അജിത്‌ കുമാർ, വനിതാവേദി ജനറൽ സെക്രട്ടറി ആശലത ബാലകൃഷ്ണൻ, മുൻ പ്രസിഡന്റ്‌ സജിത്‌ സ്കറിയ, കേന്ദ്ര കമ്മിറ്റി അംഗം ജിജിത രമേശ്‌, കല കുവൈറ്റ്‌ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ മനു തോമസ്‌, ബാലകൃഷ്ണൻ, കല കുവൈറ്റ്‌ അംഗങ്ങളായ ടി.കെ സൈജു, സ്കറിയ ജോൺ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.