Trending

News Details

കല കുവൈറ്റ് പഞ്ചഗുസ്തി മത്സരം സംഘടിപ്പിച്ചു.

  • 07/05/2022
  • 700 Views


കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് അബുഹലിഫ സി, അബുഹലിഫ ജി യൂണിറ്റുകൾ സംയുക്തമായി മേഖലയിലെ യൂണിറ്റ് അംഗങ്ങൾക്കായി പഞ്ചഗുസ്തി മത്സരം സംഘടിപ്പിച്ചു. അബുഹലിഫ ജി യൂണിറ്റ് അംഗം റിതിൻ ഭരതൻ അധ്യക്ഷത വഹിച്ച പരിപാടി കല കുവൈറ്റ്‌ ആക്ടിങ് പ്രസിഡന്റ് ഷൈമേഷ് ഉദ്ഘാടനം ചെയ്തു. അബുഹലിഫ ജി യൂണിറ്റ് കൺവീനർ രാജേന്ദ്രൻ സ്വാഗതവും അബുഹലിഫ സി യൂണിറ്റ് കൺവീനർ തോമസ് ജോൺ നന്ദിയും പറഞ്ഞു. മേഖലാ സെക്രട്ടറി ഷൈജു ജോസ്, കേന്ദ്ര കമ്മിറ്റി അംഗം നാസർ കടലുണ്ടി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. 19 അംഗങ്ങൾ പങ്കെടുത്ത മത്സരത്തിൽ 80 കിലോ മുകളിലുള്ള ഇനത്തിൽ അബുഹലിഫ ഇ യൂണിറ്റിലെ ജിതേഷ് ഒന്നാം സ്ഥാനവും അബുഹലിഫ സി യൂണിറ്റിലെ റസാഖ് രണ്ടാം സ്ഥാനവും നേടി. 80 കിലോ താഴെയുള്ള ഇനത്തിൽ അബുഹലിഫ ബി യൂണിറ്റിലെ സതീഷ് ഒന്നാം സ്ഥാനവും മെഹബുള്ള സൗത്ത് യൂണിറ്റിലെ ശിഹാബ് രണ്ടാം സ്ഥാനവും നേടി. ദിലീപ് സർ മത്സരം നിയന്ത്രിച്ചു.