Trending

News Details

മുഹമ്മദ് ജമാലുദ്ദീന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും

  • 26/08/2026
  • 21 Views

കഴിഞ്ഞ ദിവസം കുവൈറ്റിൽ മരണപ്പെട്ട അസം സ്വദേശി മുഹമ്മദ് ജമാലുദ്ദീന്റെ (52) മൃതശരീരം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും. മൃതശരീരം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ – കല കുവൈറ്റിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കി. ഇന്ന് (27/08/2026) വൈകിട്ട് 6.30നുള്ള കുവൈറ്റ് എയർവേസ് വിമാനത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.